Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : U.sharafali

ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക്; യു. ​ഷ​റ​ഫ​ലി നി​ല​മ്പൂ​രി​ൽ സ്ഥാനാർഥി

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ നി​ല​മ്പൂ​രി​ൽ വീ​ണ്ടും സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ​വു​മാ​യി സി​പി​എം. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം യു.​ഷ​റ​ഫ​ലി ഇ​ത്ത​വ​ണ ജ​ന​വി​ധി​തേ​ടും. അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഷ​റ​ഫ​ലി​യെ ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്കാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മു​ൻ​പ് പി.​വി.​അ​ൻ​വ​ർ രാ​ജി​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഷ​റ​ഫ​ലി​യു​ടെ പേ​ര് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്നി​രു​ന്നെ​ങ്കി​ലും അ​ന്ന് എം. ​സ്വ​രാ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത്.

1992-ലും 1993-​ലും കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ആ ​വി​ജ​യ​ങ്ങ​ളി​ൽ ഷ​റ​ഫ​ലി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. വി.​പി.സ​ത്യ​ൻ, സി.​വി.​പാ​പ്പ​ച്ച​ൻ, ഐ.​എം.വി​ജ​യ​ൻ, എം.ബാ​ബു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ​യും കേ​ര​ള ടീ​മി​ന്‍റെ​യും സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ഷ​റ​ഫ​ലി 1993-ൽ ​ന​ട​ന്ന സൂ​പ്പ​ർ സോ​ക്ക​ർ സീ​രീ​സി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​നെ ന​യി​ച്ചു. ക​ളി​ക്കാ​ര​ൻ എ​ന്ന​തി​ലു​പ​രി കേ​ര​ള പോ​ലീ​സ് ടീ​മി​ന്‍റെ മാ​നേ​ജ​ർ, മു​ഖ്യ പ​രി​ശീ​ല​ക​ൻ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up