Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uk Court

23 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം; വി​വാ​ഹ​മോ​ച​ന​ക്കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യ്ക്ക് ല​ഭി​ച്ച​ത് 85 കോ​ടി രൂ​പ

ല​ണ്ട​ൻ: 23 വ​ർ​ഷം നീ​ണ്ടു നി​ന്ന വി​വാ​ഹ​മോ​ച​ന​ക്കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യ്ക്ക് 85 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യു​കെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2002ലാ​ണ് വ​ർ​ഷ ഗോ​ഹി​ൽ ഭ​ർ​ത്താ​വ് ഭ​ദ്രേ​ഷ് ഗോ​ഹി​ലി​നെ​തി​രെ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ഭ​ർ​ത്താ​വി​ന്‍റെ മോ​ശം പെ​രു​മാ​റ്റം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​ർ​ഷ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ന്ന് ഭ​ദ്രേ​ഷ് ന​ൽ​കി​യ സ്വ​ത്തു​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 3.5 കോ​ടി രൂ​പ​യും ഒ​രു കാ​റും സ്വീ​ക​രി​ച്ച് വ​ർ​ഷ വി​വാ​ഹ​മോ​ച​ന​ത്തി​ന് ത​യ്യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ മു​ൻ നൈ​ജീ​രി​യ​ൻ ഗ​വ​ർ​ണ​ർ ജെ​യിം​സ് ഇ​ബോ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ൻ പ​ണ​മി​ട​പാ​ട് കേ​സി​ൽ ഭ​ദ്രേ​ഷ് പ്ര​തി​യാ​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളി​ൽ ഭ​ദ്രേ​ഷി​ന് 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും ല​ഭി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 28 മി​ല്യ​ൺ പൗ​ണ്ട് വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ണ്ടെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ വ​ർ​ഷ 2015ൽ ​വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​കയായിരുന്നു.

എ​ന്നാ​ൽ ഈ ​സ്വ​ത്തു​ക്ക​ളെ​ല്ലാം ഭ​ദ്രേ​ഷ് കു​റ്റ​കൃ​ത്യ​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച​താ​ണെ​ന്ന് അ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​നു​ശേ​ഷം ബി​സി​ന​സി​ലൂ​ടെ ഉ​ണ്ടാ​ക്കി​യ​താ​ണ് ഇ​തി​ൽ വ​ലി​യൊ​രു പ​ങ്കെ​ന്ന് വ​ർ​ഷ​യും വാ​ദി​ച്ചു. ഒ​ടു​വി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം 6.6 മി​ല്യ​ൺ പൗ​ണ്ടി​ന്‍റെ സ്വ​ത്തു​ക്ക​ൾ നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up