പാലാ: ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയെ നിയമിച്ചത് പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനമെന്ന് കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു.
ടൗണ്‍ മണ്ഡലം പ്രസിഡന്റ് ബിജു പാലുപ്പടവന്റെ ശിപര്‍ശയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ചെയര്മാന് ജോസ്.കെ.മാണി എംപിയുടെ അനുമതിയോടെ നാലു മാസം മുന്‍പ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എന്നാല്‍ നാളിതുവരെ പാർട്ടി പ്രതിനിധിയെ നിയമിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം വീണ്ടും കത്ത് നല്‍കിയിരുന്നു. വസ്തുത ഇതായിരിക്കെ പാർട്ടിയിൽ അനെക്യം ഉണ്ടന്നു വരുത്തി തീര്‍ക്കാന്‍ ആരും ശ്രമിക്കണ്ടായെന്നും ബിജു പാലുപ്പടവന്‍ മറ്റാരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.ോ