x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മെ​ന്ന്


Published: June 26, 2026 09:49 PM IST | Updated: June 26, 2026 09:49 PM IST

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റിയിലേക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പ്ര​തി​നി​ധി​യെ നി​യ​മി​ച്ച​ത് പാ​ര്‍​ട്ടി​യു​ടെ ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​ന​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു.

ടൗ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ലു​പ്പ​ട​വ​ന്‍റെ ശി​പ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ്.​കെ.​മാ​ണി എം​പി​യു​ടെ അ​നു​മ​തി​യോ​ടെ നാ​ലു മാ​സം മു​ന്‍​പ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ പാർട്ടി പ്രതിനിധിയെ നി​യ​മി​ക്കാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ക​ത്ത് ന​ല്‍​കി​യി​രു​ന്നു. വ​സ്തു​ത ഇ​താ​യി​രി​ക്കെ പാർട്ടിയിൽ അ​നെ​ക്യം ഉ​ണ്ട​ന്നു വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ ആ​രും ശ്ര​മി​ക്ക​ണ്ടാ​യെ​ന്നും ബി​ജു പാ​ലു​പ്പ​ട​വ​ന്‍ മ​റ്റാ​രു​ടെ​യും പേ​ര് നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെന്നും ലോ​പ്പ​സ് മാ​ത്യു പ​റ​ഞ്ഞു.ോ

Tags : The decision unanimous. Nattuvishesham District news

Recent News

Corehub Up