ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് റാന്നി സിറ്റഡല്‍ റസിഡന്‍ഷല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ്
റാന്നി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സിറ്റഡല്‍ റസിഡന്‍ഷല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിര്‍വഹിച്ചു. ബോധവത്കരണ റാലി ജില്ലാ പഞ്ചായത്തംഗം ആരോണ്‍ ബിജിലി പനവേലി ഫ്ളാഗ് ഓഫ് ചെയ്തു. മാനേജര്‍ ഫാ. തോമസ് മുണ്ടിയാനിക്കൽ, പ്രിന്‍സിപ്പാള്‍ ഫാ. ജോബിന് ടി ജെയിംസ്, പിടിഎ പ്രസിഡന്റ് ഷിബു ശാമുവേല്‍, കെ. വി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
ലഹരിയില്ലാ യുവത്വം, ലഹരിയില്ലാ സമൂഹം, എന്നീ സന്ദേശങ്ങളുയര്‍ത്തി വിദ്യാര്‍ഥികള്‍ പങ്കെടുത്ത ബോധവത്കരണ റാലി സംഘടിപ്പിച്ചു. വിവിധ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നഗരത്തിലെ പ്രധാന വഴികളിലൂടെയുമായിരുന്നു റാലി.