x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എടവനക്കാട് ല​ഹ​രിവി​രു​ദ്ധ ക​ൺ​വ​ൻ​ഷ​ൻ


Published: June 27, 2026 04:51 AM IST | Updated: June 27, 2026 04:51 AM IST

ഓപ്പറേഷൻ തൂഫാൻ പ്രചരണത്തിന്‍റെ ഭാഗമായി പോലീസ് എടവനക്കാട് സംഘടിപ്പിച്ച കൺവൻഷൻ ടോണി ചമ്മിണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വൈ​പ്പി​ൻ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വൈ​പ്പി​ൻ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ടോ​ണി ച​മ്മി​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​നോ​ദ് ന​ര​നാ​ട്ടി​ന്‍റെ കി​റ്റി ഷോ​യും, ചി​ത്ര​കാ​ര​ന്മാ​രാ​യ സെ​സ്‌​കോ ത​ങ്ക​കു​മാ​ർ,നാ​സ​ർ ബാ​ബു മം​ഗ​ല​ത്ത്, ജ​യ്‌​മോ​ൻ , സെ​ബാ​സ്റ്റ്യ​ൻ , സി​ദ്ദു എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ ചി​ത്ര ര​ച​ന ന​ട​ത്തി.​വി​ദ്യാ​ർ​ഥിക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബ്, ഗ്രൂ​പ്പ് ഡാ​ൻ​സ്,സ്‌​കി​റ്റ് , ഉ​ണ​ർ​വ് ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ഞാ​റ​ക്ക​ൽ, മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​വ​ന​ക്കാ​ട് ന​ട​ന്ന ക​ൺ​വൻ​ഷ​നി​ൽ വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഞാ​റ​ക്ക​ൽ സി​ഐ സ​തീ​ഷ് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ന​മ്പം സി​ഐ ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up