x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീ​ൽ പൈ​പ്പ് വി​ര​ലി​ൽ കു​ടു​ങ്ങി​യ 13കാ​ര​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാസേ​ന 


Published: June 27, 2026 06:01 AM IST | Updated: June 27, 2026 06:01 AM IST

സ്റ്റീ​ൽ പൈ​പ്പ് കു​ട്ടി​യു​ടെ വി​ര​ലി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ.

മ​ഞ്ചേ​രി: വി​ര​ലി​ൽ കു​ടു​ങ്ങി​യ സ്റ്റീ​ൽ പൈ​പ്പ് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഉൗ​രി​മാ​റ്റി മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന പ​തി​മൂ​ന്നു​കാ​ര​ന് ര​ക്ഷ​ക​രാ​യി. അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ന​വി​ന് ക​ളി​ക്കു​ന്ന​തി​നി​ടെ കി​ട്ടി​യ​താ​യി​രു​ന്നു സ്റ്റീ​ൽ നി​ർ​മി​ത പൈ​പ്പ് ക​ഷ്ണം. ഇതുമാ​യി വീ​ട്ടി​ലെ​ത്തി​യ കു​ട്ടി പു​സ്ത​കം വാ​യി​ക്കു​ന്ന​തി​നി​ടെ അ​ശ്ര​ദ്ധ​മാ​യി വി​ര​ലി​ലി​ട്ടു.

പൈ​പ്പ് ഉൗ​രി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വി​ര​ലി​ൽ നീ​ര് വ​രി​ക​യും ശ്ര​മം ദു​ഷ്ക​ര​മാ​വു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്.

ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സി. കൃ​ഷ്ണ​കു​മാ​ർ, കെ.​കെ. പ്ര​ജി​ത്ത്, എം. ​അ​നൂ​പ്, എം. ​സ​ജീ​ഷ്, കെ. ​ബി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൈ​പ്പ് ഉൗ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up