x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​ൻ ഫ്ളാ​റ്റു​ക​ളു​ടെ ശോ​ച്യാവ​സ്ഥ : വി​ദ​ഗ്്ധ സം​ഘ​ത്തി​ന്‍റെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടും: മേ​യ​ർ


Published: June 27, 2026 06:56 AM IST | Updated: June 27, 2026 06:56 AM IST

തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​നി​ലെ ഹാ​ർ​ബ​ർ വാ​ർ​ഡി​ൽ രാ​ജീ​വ് ഗാ​ന്ധി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മിച്ച ഫ്ളാ​റ്റു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​ൻ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് മേ​യ​ർ വി.​വി.രാ​ജേ​ഷ്.

വി​ഴി​ഞ്ഞം സോ​ണ​ലി​ൽ പെ​ടു​ന്ന ഫ്ളാ​റ്റു​ക​ളു​ടെ നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു വീ​ണ​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​യ​റും മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഫ്ളാ​റ്റി​ന്‍റെ അ​പ​ക​ട​വാ​സ്ഥ മ​ന​സിലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യോ​ഗം ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ഫ്ളാ​റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ അ​ത് അ​ന്വേ​ഷണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു തീ​രു​മാ​ന​മെ​ടു​ത്ത​താ​യും മേ​യ​ർ വി.​വി രാ​ജേ​ഷ് പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി​യ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും നി​ര​വ​ധി പോ​രാ​യ്മ​ക​ൾ ഉ​ള്ള​താ​യും കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മിച്ച​തി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വ് സം​ഭ​വി​ച്ച​താ​യും മേ​യ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര​ണ​ത്താ​ൽ പാ​ള​യം മാ​ർ​ക്ക​റ്റ്, മ്യൂ​സി​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ൾ എ​ടു​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ ത​യ്യാ​റാ​കു​ന്നി​ല്ല.

സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ലെ നി​ർ​മാണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, ടെ​ൻഡർ ന​ട​പ​ടി​ക​ൾ, പാ​ള​യം മ്യൂ​സി​യം മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ​ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ഫോ​റ​ൻ​സി​ക്ക് ഓ​ഡി​റ്റി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു കോ​ർ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up