കറുകച്ചാൽ: പൊതുജീവിതത്തിന്റെ സംശുദ്ധിയും എളിമയും ജീവിതത്തിൽ എന്നും പുലർത്തിയ വ്യക്തിത്വമായിരുന്നു കെ. നാരായണക്കുറുപ്പ് എന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.
കെ. നാരായണക്കുറുപ്പ് പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയും നാരായണക്കുറുപ്പ് ഫൗണ്ടേഷനും സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എം. മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. എൻ. ജയരാജ് , മുൻമന്ത്രി റോഷി അഗസ്റ്റിൻ, മുൻ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, റെജി പോത്തൻ, സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് പരീക്ഷയിൽ റാങ്ക് നേടിയ കുട്ടികളെ ഈ യോഗത്തിൽ ആദരിച്ചു.
Tags : Local News Nattuvishesham Kottayam