തുരുത്തി ഫൊറോന എയ്ഞ്ചല്‍സ് മീറ്റില്‍ പങ്കെടുത്ത കുട്ടികള്‍ അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ.ഡോ. വർഗീസ് പുത്തന്‍പുരയ്ക്കലിനും ഫൊറോന വികാരി ഫാ. ജ
തുരുത്തി: ഫൊറോന കീഴിലുളള ഇടവകയിലെ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ എയ്ഞ്ചല്‍സ് മീറ്റും, ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ നടന്നു. അതിരൂപതാ ഡയറക്ടര്‍ ഫാ.ഡോ. വർഗീസ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ.തോമസ് കമ്പിയിൽ, ഫാ.ടോണി പുതുവീട്ടില്‍ക്കളം, ജിജി ചിറ്റേട്ടുകളം, ലാലു വേട്ടാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam