x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു ശ്മ​ശാ​ന​ത്തി​ലെ 16 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ മോ​ഷ്ടി​ച്ചു​


Published: June 27, 2026 07:39 AM IST | Updated: June 27, 2026 07:39 AM IST

ടി​വി പു​രം പ​ഞ്ചാ​യ​ത്ത് ചേ​രി​ക്ക​ലി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക ശ്‌​മ​ശാ​നം.

ടി​വി​പു​രം: ചേ​രി​ക്ക​ലി​ലെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത ആ​ധു​നി​ക പൊ​തു ശ്മ​ശാ​ന​ത്തി​ൽ നി​ന്ന് 16 വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ മോ​ഷ്ടി​ച്ചു. മു​റി​യു​ടെ പൂ​ട്ടു ത​ക​ർ​ത്താ​ണ് സി​ലി​ണ്ട​റു​ക​ൾ ക​വ​ർ​ന്ന​ത്.

ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് പു​തു​താ​യി നി​ര്‍​മി​ച്ച ശ്മ​ശാ​ന​ത്തി​ല്‍​നി​ന്നു​മാ​ണ് സി​ല​ണ്ട​റു​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. 75,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ ഏ​പ്രി​ല്‍ ഒ​ന്നി​നു​ശേ​ഷം ശ്മ​ശാ​നം തു​റ​ന്നി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണ് ക​ത​കി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത​നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up