x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ എ​സ്.​ബി. കോ​ളേ​ജ് എ​ൻ.​എ​സ്.​എ​സ്.; 45 വോ​ള​ന്‍ററിയ​ർ​മാ​ർ ഒ​രു​ക്കി​യ​ത് ആ​യി​ര​ത്തി​ല​ധി​കം ഗ്രോ ​ബാ​ഗു​ക​ൾ


Published: June 27, 2026 07:49 AM IST | Updated: June 27, 2026 07:49 AM IST

ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍.

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന സ​പ്ത​ദി​ന​സ​ഹ​വാ​ക്യാ​മ്പി​ൽ ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി 1001 ഗ്രോ ​ബാ​ഗു​ക​ളി​ൽ മ​ണ്ണും ജൈ​വ​വ​ള​വും നി​റ​ച്ച് ത​യ്യാ​റാ​ക്കി മാ​തൃ​ക​യാ​യ എ​സ്.​ബി. കോ​ളേ​ജ് എ​ൻ.​എ​സ്.​എ​സ്. വോ​ള​ന്റി​യ​ർ​മാ​ർ, അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ലും സ​മാ​ന​മാ​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

45 എ​ൻ​എ​സ്എ​സ് വോ​ള​ന്റി​യ​ർ​മാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ആ​യി​ര​ത്തി​ല​ധി​കം ഗ്രോ ​ബാ​ഗു​ക​ൾ നി​റ​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ജ് പ​ട​നി​ലം റീ​ഹാ​ബ് പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് ത​യ്യാ​റാ​ക്കി. അ​വ​ധി​ദി​നം പോ​ലും സ​മൂ​ഹ​സേ​വ​ന​ത്തി​നാ​യി മാ​റ്റി​വ​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം ശ്ര​ദ്ധേ​യ​മാ​യി.

-ല​ഹ​രി​ക്ക് പ​ക​രം കൃ​ഷി, പ്ര​തീ​ക്ഷ​യും സ്വ​യം​പ​ര്യാ​പ്ത​ത​യും- എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കു​ടും​ബ​ങ്ങ​ളി​ൽ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി വ​ള​ർ​ത്തു​ന്ന​തി​നും ഈ ​സം​രം​ഭം സ​ഹാ​യ​ക​മാ​കും.

ഡി​സം​ബ​ർ ക്യാ​മ്പി​ൽ 1001 ഗ്രോ ​ബാ​ഗു​ക​ൾ ത​യ്യാ​റാ​ക്കി​യ അ​തേ സേ​വ​ന​മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് വീ​ണ്ടും ആ​യി​ര​ത്തി​ല​ധി​കം ഗ്രോ ​ബാ​ഗു​ക​ൾ ഒ​രു​ദി​വ​സം കൊ​ണ്ട് ത​യ്യാ​റാ​ക്കി വോ​ള​ന്റി​യ​ർ​മാ​ർ മാ​തൃ​ക​യാ​യ​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും പ​രി​സ്ഥി​തി​യോ​ടു​ള്ള ക​രു​ത​ലും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​പ്ര​വ​ർ​ത്ത​നം.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ വോ​ള​ന്റി​യ​ർ​മാ​ർ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി. സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ പ​ച്ച​പ്പും പ്ര​തീ​ക്ഷ​യും നി​റ​യ്ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ​റ​ഞ്ഞു. ഡോ. ​ജോ​ർ​ജ് പ​ട​നി​ലം, ജോ​ർ​ജ് പ​ട​നി​ലം റീ​ഹാ​ബ് പ​ദ്ധ​തി ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് പ​ഴേ​മ​ഠം, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സി​ജോ ജോ​സ​ഫ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​ജു സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up