ളായിക്കാട് ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ.
ചങ്ങനാശേരി: ളായിക്കാട് ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ പോലീസ് പിടികൂടി. സംഭവത്തിൽ തൃക്കൊടിത്താനം ചേരിക്കൽ തോട്ടുപറമ്പിൽ അരുൺ (31), കടമാഞ്ചിറ ഇക്കരവീട് കെ.ആർ. രമ്യമോൾ (38), കടമാഞ്ചിറ ഇക്കരവീട് അനീഷ് കുമാർ (43), വെരൂർ സ്വദേശി ജിറ്റോ (24) എന്നിവർക്കെതിരേ ചങ്ങനാശേരി പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലാണ് ളായിക്കാട് ഭാഗത്ത് ശുചിമുറി മാലിന്യം തള്ളിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചചിന്റെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ പിടികൂടിയത്. വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
എസ്ഐ സജിത്ത്മോൻ, എഎസ്ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ തോമസ് സ്റ്റാൻലി, സിപിഒമാരായ എം.എ. നിയാസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags : Local News Nattuvishesham Kottayam