x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ താ​ക്കീ​തു​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ലത​ല ല​ഹ​രി​വി​രു​ദ്ധ റാ​ലി


Published: June 27, 2026 07:51 AM IST | Updated: June 27, 2026 07:51 AM IST

ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സാ​സൈ​റ്റി​അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സോ​സൈ​റ്റി, എ​സ്എ​ല്‍​സി​എ

ച​ങ്ങ​നാ​ശേ​രി: തൂ​ഫാ​ന്‍ നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലത​ല ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും ന​ഗ​ര​ത്തി​നു പു​തി​യ സ​ന്ദേ​ശ​മാ​യി. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ക​ട​ത്തും നി​യ​ന്ത്രി​ക്കു​ന്ന​തി​നും വി​ത​ര​ണ​ശൃം​ഖ​ല​ക​ള്‍​ക്കെ​തി​രേ ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും റാ​ലി​യും സ​മ്മേ​ള​ന​വും ആ​ഹ്വാ​നം ചെ​യ്തു.
എ​സ്ബി കോ​ള​ജ് ജം​ഗ്ഷ​നി​ൽ​നി​ന്നും ആ​രം​ഭി​ച്ച റാ​ലി ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. റാ​ലി പെ​രു​ന്ന എ​ന്‍​എ​സ്എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ലെ​ത്തി തി​രി​കെ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലൂ​ടെ ക​ത്തീ​ഡ്ര​ല്‍ പാ​രീ​ഷ് ഹാ​ളി​ല്‍ സ​മാ​പി​ച്ചു.

തു​ട​ര്‍​ന്നു​ന​ട​ന്ന സ​മ്മേ​ള​നം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സം​വി​ധാ​യ​ക​ന്‍ ജോ​ണി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വീ​ണ സി. ​ദി​ലീ​പ്, സു​നി​മോ​ള്‍ ചാ​ക്കോ, എം.​എ​ന്‍.​മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എ​ത്സ​മ്മ ജോ​ബ്, പു​തൂ​ര്‍​പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ള്‍ ഹ​മീ​ദ്, എ​ഇ​ഒ കെ.​എ. സു​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​ത്തി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ, അ​ധ്യാ​പ​ക​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

 

Tags : Local News Nattuvishesham Kottayam

Recent News

Corehub Up