x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേമ്പനാട്ട് കായൽ ശുചീകരണത്തിന് തുടക്കമായി


Published: June 27, 2026 07:40 AM IST | Updated: June 27, 2026 07:40 AM IST

വേ​മ്പ​നാ​ട്ടു​കാ​യ​ലി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് വൈ​ക്കം സ​ഹൃ​ദ​യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യ​ലി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം​വൈ​ക്ക

വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വൈ​ക്കം സ​ഹൃ​ദ​യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യ​ലി​ൽനി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​ക്കം ബോ​ട്ട് ജെ​ട്ടി​പ​രി​സ​ര​ത്ത് മാ​ലി​ന്യം ശേ​ഖ​രി​ച്ച് കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ശു​ചീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കെ.​എ​ൻ. മാ​ധു​രി, സ​ഹൃ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​സോ​മ​ൻ​പി​ള്ള, അ​ഡ്വ. എം.​എ​സ് ക​ലേ​ഷ്, ആ​ർ. സു​രേ​ഷ്, പി. ​സോ​മ​ൻ​പി​ള്ള, സാ​ബു വ​ർ​ഗീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​താ​പ്കു​മാ​ർ, ഉ​ഷ ജ​നാ​ർ​ദ്ദ​ന​ൻ, ഉ​ഷാ നാ​യ​ർ, മ​ഞ്ജു സു​രേ​ഷ്, ഷെ​മീ​ഷ ബീ​വി​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി മു​ത​ൽ വ​ട​ക്കോ​ട്ട് ചെ​മ്പ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ഹൃ​ദ​യ വേ​ദി പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കാ​നി​റ​ങ്ങി​യ​ത്. വ​ലി​യ വ​ള്ള​ത്തി​ൽ എ​ത്തി​യ 20 അം​ഗ സം​ഘം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കോ​രി​യെ​ടു​ത്ത​ത്.

ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പി​ന്നീ​ട് ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ജ​ലോ​പ​രി​ത​ല​ത്തി​ലെ മാ​ലി​ന്യം ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ക്കും. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ വ​ൻ​തോ​തി​ൽ അ​ടി​ഞ്ഞ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മ​ട​ക്കം സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ നീ​ക്കി കാ​യ​ലി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​നാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ശ്ര​മം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up