x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്ന​ത്തു​കാ​ലി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ അണഞ്ഞിട്ട് മാ​സ​ങ്ങ​ള്‍


Published: June 27, 2026 07:06 AM IST | Updated: June 27, 2026 07:06 AM IST

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എച്ച.എസ്.അ​രു​ണിന്‍റെ സ്വ​ന്തം വാ​ര്‍​ഡാ​യ കോ​ര​ണം​കോ​ടും ഇ​തി​ലു​ള്‍​പ്പെ​ടു​ന്ന ആ​നാ​വൂ​ര്‍ പ്ര​ദേ​ശ​വു​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ണമാ​യും ഇ​രു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​സാ​ര​ഥി​യു​ടെ സ്വ​ന്തം വാ​ര്‍​ഡി​ലെ ഈ ​ദു​ര​വ​സ്ഥ​യ്‌​ക്കെ​തി​രെ നാ​ട്ടു​കാ​രി​ല്‍ നി​ന്നും പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. മാ​സ​ങ്ങ​ളാ​യി തെ​രു​വു​വി​ള​ക്കു​ക​ള്‍ ഭാ​ഗി​ക​മാ​യും പൂ​ര്‍​ണമാ​യും പ്ര​കാ​ശി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​വ​ഴി​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര ദു​ഷ്‌​ക​ര​മാ​യ​തോ​ടെ സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം ശ​ക്ത​മാ​യിരിക്കുകയാണ്. വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്താ​ത്ത​ത് മു​ത​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും വ​ര്‍​ധിച്ചി​ട്ടു​ണ്ട്. ഇ​രു​ട്ടി​ന്‍റെ മ​റ​പ​റ്റി റോ​ഡ​രി​കു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.

ഇ​ത് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ദു​ര്‍​ഗ​ന്ധ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.​ പ്ര​ദേ​ശ​ത്ത് എ​വി​ടെ​യും ച​വ​ര്‍​കൂ​ന​ക​ളാണ്. മ​ഴ​ക്കാ​ല ശൂ​ചീക​ര​ണം പേ​രി​ന് മാ​ത്രം. പ്ര​ദേ​ശ​ത്ത് സിസിടിവി സ്ഥാപി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up