മേനംകുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ
കഴക്കൂട്ടം : ആളൊഴിഞ്ഞ വീട്ടു മുറ്റത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. മേനംകുളം തുമ്പ രാജീവ് ഗാന്ധി നഗറിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സിറ്റി ഡാൻസാഫ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വേരടക്കം 140 സെന്റീമീറ്ററും 88 സെന്റീമീറ്ററും ഉം നീളമുള്ളതായ രണ്ട് കഞ്ചാവ് ചെടികൾ വളർന്ന് നിൽക്കുന്നതായി കണ്ടത്തിയത് . ഈ വീട്ടിൽ ഇപ്പോൾ ആൾ താമസമില്ല നേരത്തെ ഈ വീട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു.
Tags : Local News Nattuvishesham Thiruvananthapuram