പിടികൂടിയ ഉപകരണങ്ങൾ
വിഴിഞ്ഞം : നിരോധിത ലൈറ്റ് ഫിഷിംഗിനായി കൊണ്ടുവന്ന ഉപകരണങ്ങൾ അധികൃതർ പിടികൂടി. വിഴിഞ്ഞം തുറമുഖത്ത് നടന്ന പരിശോധനയിൽ എട്ട് വള്ളങ്ങളിൽ സൂക്ഷിച്ചിരുന്ന തെർമോകോളിൽ നിർമിച്ച പൊങ്ങ് , വല, പെട്ടികൾ എന്നിവയാണ് പിടികൂടിയത്. പരിശോധനയറിഞ്ഞ് നിരവധി വള്ളങ്ങളിൽനിന്ന് ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികൾ ഒളിപ്പിച്ചതായും അധികൃതർ പറയുന്നു.
മത്സ്യബന്ധന സീസൺ പ്രമാണിച്ച് വിവിധ തീരങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വള്ളങ്ങൾ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്. ഇവയിൽ പുറത്ത് നിന്ന് എത്തിച്ചിട്ടുള്ള വള്ളങ്ങളിൽ ചിലതിൽ ലൈറ്റ് ഫിഷിംഗിനുള്ള ഉപകരണങ്ങൾ ഉള്ളതായാണറിവ്.ശക്തിയേറിയ ലൈറ്റിന്റെ പ്രകാശത്തിൽ എത്തുന്ന കുഞ്ഞു മീനുകളെ വരെ മത്സ്യത്തൊഴിലാളികൾ അരിച്ച് വാരുന്നതിനാലാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത് .
Tags : Local News Nattuvishesham Thiruvananthapuram