നേമം: കുടുംബവുമായി പിണങ്ങി താമസിക്കുന്ന അച്ഛനെ മൂന്ന് മക്കൾ ചേർന്ന് വെട്ടി പരിക്കേല്പിച്ചു. നരുവാമൂട് വള്ളംകെട്ടുവിള മുരുകൻ സ്ക്രാ പ്പ് ഷോപ്പ് നടത്തുന്ന തിരുനെൽവേലി സുബയ്യാപുരം തേവർകുളം താഴ്കയിൽ മുരുകനെ (55)നെയാണ് ആക്രമിച്ചത്.
മുരുകന്റെ ബന്ധുവിന്റെ പരാതിയിൽ മക്കളായ നെടുമങ്ങാട് കരകുളം ഭാഗത്ത് താമസിക്കുന്ന ഭുവനേശ്വരി, ശിവ , ഹരികൃഷ്ണൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കടയിൽ ഉറങ്ങുകയായിരുന്ന മുരുകനെ ഇന്നലെ പുലർച്ചെ ഒന്നിന് വാളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. കൈകാലുകൾക്ക് വെട്ടേറ്റ മുരുകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘം പരിശോധന നടത്തി.
Tags : Local News Nattuvishesham Thiruvananthapuram