തുവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിര്‍വഹിക്കുന്നു.
കരുവാരകുണ്ട്: തുവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ പ്രിയങ്കാ ഗാന്ധി എംപി യാത്രക്കാര്‍ക്ക് സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി വയനാട് എംപിയായിരിക്കെ അനുവദിച്ച 28 ലക്ഷം രൂപ ചിലവഴിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്.
നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള സ്റ്റേഷനാണ് തുവൂര്‍. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഷെല്‍ട്ടറുകള്‍ ഒരുക്കിയത്.
മന്ത്രി എ.പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.ടി. ജസീന, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എന്‍.പി. നിര്‍മല, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram