x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് വേ​ണമെന്ന്


Published: June 27, 2026 04:56 AM IST | Updated: June 27, 2026 04:56 AM IST

ആ​ലു​വ: ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥി​ര​മാ​യി വേ​ണ​മെ​ന്ന് ആ​ലു​വ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ​പ്പു​റ​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ര​ണ- പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി അ​ധ്യ​ക്ഷ​യാ​യി.

ന​ഗ​ര​സ​ഭ​യു​ടെ ഗ്രൗ​ണ്ട് ര​ണ്ട് കോ​ടി രൂ​പ എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഫു​ട്ബോ​ൾ ട​ർ​ഫാ​ക്കി മാ​റ്റാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ട​ർ​ഫി​ന്‍റെ പ​രി​പാ​ല​ന​ച്ചെ​ല​വ് ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് വ​രു​മാ​ന​ത്തെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഗ​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്ട്രീ​യ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ, കൈ​യേ​റ്റ​ങ്ങ​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​യി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up