x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ട്രോ​ഫി​യു​ടെ മാ​തൃ​ക നി​ര്‍​മി​ച്ച് സ​ര്‍​വ​ജ​ന സ്‌​കൂ​ള്‍


Published: June 27, 2026 06:19 AM IST | Updated: June 27, 2026 06:19 AM IST

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ട്രോ​ഫി മാ​തൃ​ക മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​ര​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭീ​മ​ന്‍ ട്രോ​ഫി തീ​ര്‍​ത്തും വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചും സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. നാ​ല​ടി ഉ​യ​ര​വും 80 കി​ലോ​ഗ്രാം ഭാ​ര​വു​മു​ള്ള ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​യു​ടെ മാ​തൃ​ക​യാ​ണ് ച​ണ​ച്ചാ​ക്കും പ്ലാ​സ്റ്റ​ര്‍ ഓ​ഫ് പാ​രീ​സും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച​ത്.

ക​ലാ അ​ധ്യാ​പ​ക​ന്‍ മു​ഹ​മ്മ​ദ് ഹാ​ഷി​റാ​ണ് ട്രോ​ഫി ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന്‍റെ അ​നാ​ച്ഛാ​ദ​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍​ഖാ​ദ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​ധ്യാ​പ​ക​നെ അ​വ​ര്‍ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷെ​റീ​ന അ​ബ്ദു​ള്ള, വി.​കെ. ഷി​ഫാ​ന​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ പി.​എ. അ​ബ്ദു​ള്‍​നാ​സ​ര്‍, എ​ച്ച്എം ബി​ജി വ​ര്‍​ഗീ​സ്, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ അ​മ്പി​ളി നാ​രാ​യ​ണ​ന്‍, ഹൈ​സ്‌​കൂ​ള്‍ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സൗ​ദാ​ബി, കാ​യി​കാ​ധ്യാ​പ​ക​രാ​യ സി. ​ബി​നു, ഏ​ലി​യാ​മ്മ, പി. ​നൗ​ഷാ​ദ്, ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, വി​നീ​ത് തോ​മ​സ്, ജോ​ഷി, പി​ടി​എ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം, ഷൂ​ട്ടൗ​ട്ട് മ​ത്സ​രം, ഘോ​ഷ​യാ​ത്ര, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്‌​കി​ല്‍ പെ​ര്‍​ഫോ​മ​ന്‍​സ്, ലോ​ക​ക​പ്പ് ട്രോ​ഫി മാ​തൃ​ക നി​ര്‍​മാ​ണ മ​ത്സ​രം എ​ന്നി​വ ന​ട​ന്നു. ഇ​ഷ്ട ടീ​മു​ക​ളു​ടെ ജ​ഴ്‌​സി അ​ണി​ഞ്ഞും പ​താ​ക ഏ​ന്തി​യു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up