കഞ്ഞിക്കുഴി ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടന
കോട്ടയം: കഞ്ഞിക്കുഴി ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ദിനാചരണം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, നഗരസഭ മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, കോട്ടയം ഡിവൈഎസ്പി കെ.എസ്. അരുണ്‍, ഹെഡ്മാസ്റ്റര് വി.എം. ബിജു, അഡ്വ. ജോഫി മരിയ ജോണ്‍, ഹണി അലക്സാണ്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എസ്. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാമ്പാടി: ലഹരി വിരുദ്ധ ദിനത്തില്‍ ഓപ്പറേഷന് തൂഫാന് റാലിയും പൊതുസമ്മേളനവും നടത്തി. പാമ്പാടി ബസ് സ്റ്റൻഡില്നിന്നാരംഭിച്ച ബോധവത്കരണ റാലി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. കെ ജി കോളജ് എന്‍സിസി കേഡറ്റുകള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. റാലി കോട്ടയം അഡീഷണല്‍ എസ്.പി. മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ സിജു കെ. ഐസക്, മിനി ഫിലിപ്പ്, ഇ.എസ്. വിനോദ്, പി.എസ്. ഉഷാകുമാരി, ഫാ. കുരുവിള പെരുമാള്‍, കെജി കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബു ജോസഫ്, കുര്യന് സഖറിയ, ബേബി വര്‍ഗീസ്, ഡിഎംഒയുടെ പ്രതിനിധി പ്രവീണ്‍, പള്ളിക്കത്തോട് എസ്എച്ച്ഒ വി.എസ്. രാജേഷ്, പാമ്പാടി എസ്എച്ച്ഒ ഇന്‍ചാര്‍ജ് വി. വിദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൂരോപ്പട: ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പടയിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ചെയർമാൻ അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗോപൻ വെള്ളമറ്റം അധ്യക്ഷത വഹിച്ചു. ജനശ്രീ മിഷൻ നേതാക്കളായ അഭിലാഷ് മാത്യു, ബിജു ളാക്കാട്ടൂർ, ടിജു ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
കാര്‍ റാലി സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള പോലീസ്, നാര്‍ക്കോട്ടിക് സെല്‍, ജെസിഐ കോട്ടയം, ഐഡിഎ സെന്‍ട്രല്‍ കേരള കോട്ടയം ബ്രാഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ട് കാര്‍ റാലി സംഘടിപ്പിച്ചു.
ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് സെന്‍ട്രല്‍ കേരള കോട്ടയം ബ്രാഞ്ചുമായി ചേര്‍ന്ന് ഒരുക്കിയ മയക്കുമരുന്ന് വിരുദ്ധ ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.
കോട്ടയം ഹോളി ഫാമിലി സ്കൂളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഓപ്പറേഷന് തൂഫാന് കാര്‍ റാലിയുടെ ഫ്ലാഗ് ഓഫും ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജെസിഐ കോട്ടയം ഒക്ടോബര്‍ 11ന് സംഘടിപ്പിക്കുന്ന റബര്‍ സിറ്റി റണ്‍ മാരത്തോണ്‍ - ലഹരിക്കെതിരേ നടത്തുന്ന കാമ്പയിന് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു പ്രകാശനം ചെയ്തു.
ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം ചെയര്മാന് സന്തോഷ് കുമാര്‍, നാര്‍ക്കോട്ടിക്സ് സെല്‍ ഡിവൈഎസ്പി ബിജു, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് സെന്‍ട്രല്‍ കേരള കോട്ടയം പ്രസിഡന്റ് ഡോ. നിധീഷ് മൗലാന, ജെസിഐ കോട്ടയം പ്രസിഡന്റ് അമല്‍ ലാലു, സെക്രട്ടറി റിച്ചുമോന് സാലു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ മനു ജോര്‍ജ്, ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam