ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയിൽ കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്.
വൈക്കം: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഫണ്ട് പദ്ധതിയുടെ ഭാഗമായി വൈക്കം നിയോജക മണ്ഡലതല ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി. വൈക്കം, തലയോലപ്പറമ്പ്, കല്ലറ പോലീസ് സ്റ്റേഷനുകൾ, സീനിയർ ചേംബർ വൈക്കം ലിജിയൻ, ലയൺസ്, റോട്ടറി ക്ലബുകൾ, ഗോൾഡ് മർച്ചന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വൈക്കം വെൽഫെയർ സെന്ററിൽ നടന്ന സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അധ്യക്ഷയായി. കെ. ബിനിമോൻ എംഎൽഎ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. രാജേഷ്, ഗായിക വൈക്കം വിജയലക്ഷ്മി, ഡിസിആർബി ഡിവൈഎസ്പി പി. ജ്യോതികുമാർ, വൈക്കം സിഐ ഇ.കെ. സോൾജിമോൻ, നഗരസഭ കൗൺസിലർ സോണി സണ്ണി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി വൈക്കം വലിയ കവലയിൽ നിന്ന് ആരംഭിച്ച ഇരുചക്ര വാഹന റാലിയും ബഹുജന റാലിയും പടിഞ്ഞാറെ നടവഴി വെൽഫയർ സെന്ററിൽ സമാപിച്ചു. സ്കൂൾ കുട്ടികളുടെ ലഹരിക്കെതിരായ ഫ്ലാഷ് മോബ് ശ്രദ്ധനേടി.
Tags : Local News Nattuvishesham Kottayam