വൈക്കം എംഎൽഎ കെ.ബിനിമോന്റെ ഓഫീസിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശനത്തിനെത്തിയപ്പോൾ.
വൈക്കം: കെ. ബിനിമോൻ എംഎൽഎ വൈക്കത്തെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വൈക്കം എംഎൽഎ ഓഫീസിൽ ഇന്നലെ വൈകുന്നേരം സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്പീക്കർ.
കെപിസിസി നിർവാഹക സമിതി അംഗം മോഹൻ ഡി. ബാബു, നഗരസഭ ചെയർമാൻ അബ്ദുൾ സലാംറാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ഡിസിസി സെക്രട്ടറി പി.വി.പ്രസാദ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സ്പീക്കറുടെ സന്ദർശനം പ്രമാണിച്ച് എംഎൽഎ ഓഫീസിൽ എത്തി.
Tags : Local News Nattuvishesham Kottayam