അര്‍ച്ചന വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
കടുത്തുരുത്തി: യോഗദിനത്തോടനുബന്ധിച്ച് അര്‍ച്ചന വെല്‍ഫെയര്‍ സൊസൈറ്റി കടുത്തുരുത്തി റീജിയണിന്റെ നേതൃത്വത്തില്‍ യോഗദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി ഗവ. സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അര്‍ച്ചന പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍ അധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് ഡോ. യു.ഷംല, പഞ്ചായത്തംഗങ്ങളായ ജിന്‍സി എലിസബത്ത്, രമ്യാമോള് അജിത്, പിടിഎ പ്രസിഡന്റ് വി.എന്‍. സുരേഷ്കുമാര്‍, ശ്രീകല സോമശേഖരന്‍, യോഗ പരിശീലക ജിനി എബ്രഹാം, റീജിയന് ലീഡര്‍ ടീനു ഫ്രാന്‍സിസ്, സുമ ബാബു,
ഷീജ സജി, ബിന്‍സി ബിജു, സന്ധ്യ മോഹന്‍, കുമാരി കരുണാകരന്, ആശ ഷിജോയ്, പി.സി. ജഗദമ്മ, അനൂജ മനോജ്, അഞ്ജുമോള്‍ കെ. മാത്യു, ശ്രീദേവി സുബ്ബരായന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam