x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് ജോ​സ​ഫ് പൊ​ടി​പാ​റ റൗ​ണ്ട് അ​നാ​വ​ര​ണം ഇ​ന്ന്


Published: June 27, 2026 07:28 AM IST | Updated: June 27, 2026 07:28 AM IST

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ന് സ​​മീ​​പ​​ത്തെ ജോ​​ര്‍​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ​​യു​​ടെ നാ​​മ​​ധേ​​യ​​ത്തി​​ല്‍ സ്ഥാ​​പി​​ച്ച ട്രാ​​ഫി​​ക് ഐ​​ല​​ന്‍റ്.

ഏ​​റ്റു​​മാ​​നൂ​​ർ: ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ്ഥാ​​പി​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത മു​​ൻ എം​​എ​​ൽ​​എ ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ​​യു​​ടെ സ്‌​​മ​​ര​​ണ നി​​ല​​നി​​ർ​​ത്താ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ൽ നി​​ർ​​മി​​ച്ച ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ റൗ​​ണ്ടി​​ന്‍റെ അ​​നാ​​വ​​ര​​ണ​​വും അ​​നു​​സ്‌​​മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ഇ​​ന്നു ന​​ട​​ക്കും.

ആ​​ദ്യ ര​​ണ്ടു നി​​യ​​മ​​സ​​ഭ​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു ത​​വ​​ണ എം​​എ​​ൽ​​എ ആ​​യി​​രു​​ന്ന പൊ​​ടി​​പാ​​റ​​യു​​ടെ പേ​​രി​​ൽ ഒ​​ട്ടേ​​റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ർ​​പ്പൂ​​ക്ക​​ര​​യി​​ൽ സ്ഥാ​​പി​​ച്ച​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​ധാ​​ന നേ​​ട്ടം.

ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ എ​​ന്ന ജ​​ന​​പ്ര​​തി​​നി​​ധി​​യു​​ടെ ഇ​​ച്ഛാ​​ശ​​ക്തി​​യു​​ടെ അ​​ട​​യാ​​ള​​മാ​​യി പ്രൗ​​ഢി​​യോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് നി​​ല​​കൊ​​ള്ളു​​മ്പോ​​ഴും അ​​ദ്ദേ​​ഹ​​ത്തി​​ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഒ​​രു സ്‌​​മാ​​ര​​ക​​മു​​ണ്ടാ​​യി​​ല്ല. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് - ഗാ​​ന്ധി​​ന​​ഗ​​ർ റോ​​ഡി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നൊ​​പ്പം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജം​​ഗ്ഷ​​നും വി​​ക​​സി​​പ്പി​​ച്ച​​പ്പോ​​ഴാ​​ണ് ജം​​ഗ്ഷ​​ന് പൊ​​ടി​​പാ​​റ​​യു​​ടെ പേ​​രു ന​​ൽ​​ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം ഉ​​യ​​ർ​​ന്ന​​ത്. പൊ​​ടി​​പാ​​റ​​യെ സ്നേ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ല​​വേ​​ഴ്സ് ഓ​​ഫ് പൊ​​ടി​​പാ​​റ ഈ ​​ആ​​വ​​ശ്യ​​വു​​മാ​​യി കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യെ സ​​മീ​​പി​​ക്കു​​ക​​യും ന​​ഗ​​ര​​സ​​ഭ ജം​​ഗ്ഷ​​ന് ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ റൗ​​ണ്ട് എ​​ന്ന് നാ​​മ​​ക​​ര​​ണം ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. ല​​വേ​​ഴ്സ് ഓ​​ഫ് പൊ​​ടി​​പാ​​റ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് റൗ​​ണ്ടി​​ന്‍റെ ന​​വീ​​ക​​ര​​ണ​​വും സൗ​​ന്ദ​​ര്യ​​വ​​ത്ക​​ര​​ണ​​വും ന​​ട​​ത്തി​​യ​​ത്.

ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ റൗ​​ണ്ടി​​ന്‍റെ അ​​നാ​​വ​​ര​​ണം നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് നി​​ത്യ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​നു​​സ്‌​​മ​​ര​​ണ സ​​മ്മേ​​ള​​നം നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ എം.​​പി. സ​​ന്തോ​​ഷ്കു​​മാ​​ർ, മു​​ൻ എം​​എ​​ൽ​​എ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ്റു​​മാ​​രാ​​യ ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ, ഒ.​​എ. സ​​ജി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ജിം ​​അ​​ല​​ക്സ്, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പു​​ന്നൂ​​സ്, ല​​വേ​​ഴ്സ് ഓ​​ഫ് പൊ​​ടി​​പാ​​റ ക​​ൺ​​വീ​​ന​​ർ സി​​റി​​ൾ ജി. ​​പൊ​​ടി​​പാ​​റ, ക​​ർ​​മ​​സ​​മി​​തി അം​​ഗം ജോ​​സ് ഇ​​ടു​​ക്കു​​ത​​റ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up