തലയോലപ്പറമ്പ് ഡിബി കോളജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന വായന വാരാചരണ സമാപനത്തില്‍ ഇംഗ്ലീഷ് ഗവേഷക ശ്രീലക്ഷ്മി എസ്. നായര്‍ പുസ്തക പരിചയം നടത്തുന്നു
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന വായന വാരാചരണം സമാപിച്ചു. പരിപാടിയോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും പുസ്തക പരിചയവും നടത്തി.
പ്രിന്‍സിപ്പൽ ഡോ. ആർ. അനിത, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപകുമാരി, മലയാള വിഭാഗം അസി. പ്രഫ ഡോ. സൗമ്യ ദാസന് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഗവേഷണ വിദ്യാര്‍ഥിനികളായ ബി. അതുല്യ, കെ.കെ. അനുപമ, ജലീറ്റ ജോയ്, ശ്രീലക്ഷ്മി എസ്. നായര്‍, പിജി വിദ്യാര്‍ഥിനി എം.എസ്. ഹിഫ്നിയ തുടങ്ങിയവർ പങ്കെടുത്തു.
ലൈബറേറിയന് എം.എസ്. അനൂപ്, അസി. പ്രഫ. ഡോ.മാലിനി മുരളി, ഡോ. ജി. രമ്യ, ഡോ. കെ.എം. ശ്രീലക്ഷ്മി, ആശിഷ് എന്നിവർ നേതൃത്വം നല്കി.
Tags : Local News Nattuvishesham Kottayam