കുമരകം കൊഞ്ചുമട തോട്ടിലെ പുൽക്കെട്ടും പോളയും നീക്കം ചെയ്യാനാരംഭിച്ചപ്പോൾ.
കുമരകം: തെക്കുംഭാഗത്തെ കൊഞ്ചുമട തോട്ടിലെ പുൽക്കൂട്ടങ്ങളും പോളയും നീക്കിത്തുടങ്ങി. മാസങ്ങളായി പുൽക്കൂട്ടങ്ങളും പോളയും തിങ്ങി തൊഴിലാളികൾക്ക് കായലിൽ തൊഴിൽ നിഷേധിച്ച ദൂരവസ്ഥ ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.
വാർഡു മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രമ്യാ ഷിജോ മുൻ കൈയെടുത്താണ് തോട് സഞ്ചാരയോഗ്യമാക്കുന്നത്. കായലിൽനിന്ന് മത്സ്യബന്ധനം നടത്തിയും കട്ട കുത്തിയും കക്കാ വാരിയും ജീവിക്കുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസമാണ് ഈ നടപടി.
Tags : Local News Nattuvishesham Kottayam