x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​കു​ന്നു


Published: June 27, 2026 06:20 AM IST | Updated: June 27, 2026 06:20 AM IST

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ബി​ല്ലിം​ഗ് കൗ​ണ്ട​റി​ന് മു​ന്നി​ല്‍ കാ​ത്ത് നി​ല്‍​ക്കു​ന്ന ആ​ളു​ക​ള്‍.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ബി​ല്ലിം​ഗ് കൗ​ണ്ട​റി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​കു​ന്ന​താ​യി പ​രാ​തി. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ദീ​ര്‍​ഘ​നേ​രം വ​രി​യി​ല്‍ നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ്ര​യാ​സ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കൗ​ണ്ട​റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ല്ലിം​ഗ് കൗ​ണ്ട​റി​ല്‍ നി​ല​വി​ല്‍ അ​ഞ്ച് ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

സി​ടി, സ്‌​കാ​നിം​ഗ്, ലാ​ബ് ടെ​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ പ​ണ​മി​ട​പാ​ടു​ക​ളും ഈ ​കൗ​ണ്ട​റി​ല്‍ മാ​ത്ര​മാ​യ​തി​നാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ക്യൂ ​നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത്. ദി​വ​സം ആ​യി​ര​ത്തോ​ളം രോ​ഗി​ക​ളാ​ണ് ഈ ​കൗ​ണ്ട​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക്യൂ​വി​ല്‍ നി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ്‌​വേ​റും പ്രി​ന്‍റ​റും പ​ണി​മു​ട​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​കും.

ഇ​ത് ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കാ​റു​ണ്ട്. ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​പി ടി​ക്ക​റ്റ് കൂ​ടി ഇ​തേ കൗ​ണ്ട​റി​ല്‍ ന​ല്‍​കു​ന്ന​തോ​ടെ കൗ​ണ്ട​റി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കും. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും രോ​ഗി​ക​ള്‍ പ​ര​സ്പ​രം ഒ​ട്ടി​നി​ന്ന് ക്യൂ​നി​ല്‍​ക്കു​ന്ന​ത് രോ​ഗ​ങ്ങ​ള്‍ പ​ക​രാ​നും ഇ​ട​യാ​ക്കും. കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ച് ഒ​ന്നോ ര​ണ്ടോ കൗ​ണ്ട​റു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കാ​നാ​യാ​ല്‍ രോ​ഗി​ക​ളു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യും. അ​ടി​യ​ന്ത​ര​മാ​യി ഈ ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up