x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

210 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി


Published: June 27, 2026 06:11 AM IST | Updated: June 27, 2026 06:11 AM IST

നൂ​ല്‍​പ്പു​ഴ മു​ക്കു​ത്തി​ക്കു​ന്നി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പിടികൂടിയ വാ​ഷ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മൂ​ക്കു​ത്തി​ക്കു​ന്ന് ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ​ച്ചാ​രാ​യ വാ​റ്റി​ന് ത​യാ​റാ​ക്കി​യ 210 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി.

മൂ​ക്കു​ത്തി​ക്കു​ന്ന് പാ​ല​ത്തി​ന്‍റെ ഗ​ര്‍​ഡ​റു​ക​ള്‍​ക്കി​ട​യി​ല്‍ ബാ​ര​ലി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്. എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കോ​മ​ത്ത്, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സു​മേ​ഷ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​എം. സൈ​മ​ണ്‍, സി.​വി. ഹ​രി​ദാ​സ്, സു​രേ​ഷ് വെ​ങ്ങാ​ലി​ക്കു​ന്നേ​ല്‍,

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​കൃ​ഷ്ണ​ന്‍​കു​ട്ടി, കെ.​വി. പ്ര​കാ​ശ​ന്‍, എ.​എ​സ്. അ​നീ​ഷ്, പി.​ആ​ര്‍. വി​നോ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ റാ​ഷി​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​വി. അ​ബ്ദു​ള്‍ റ​ഹീം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഗ​ര്‍​ഡ​റി​ല്‍ സൂ​ക്ഷി​ച്ച​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് നീ​ക്കം ഊ​ര്‍​ജി​ത​മാ​ണെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up