പുലി ഭീഷണി നേരിടുന്ന മൂന്നുപാലം പ്രദേശം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍.
പുല്‍പ്പള്ളി: പുലി ഭീതിനിലനില്‍ക്കുന്ന മൂന്നുപാലം, പള്ളിക്കരപ്പാലം പ്രദേശങ്ങളില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുലി അഞ്ച് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു. ഈ മേഖലയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ പള്ളിക്കരപ്പാലത്തിന് സമീപം നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. ഈ മേഖലകളില്‍ തെരച്ചില്‍ നടത്തുന്നതിന് എംഎല്‍എ നിര്‍ദേശം നല്കി.
പുലിയെ എത്രയും വേഗം പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എംഎല്‍എ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ പുലി ശല്യം സംബന്ധിച്ച് വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പുലിയെ പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയോടൊപ്പം മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, പഞ്ചായത്തംഗം ജിഷ സെബാസ്റ്റ്യന്‍, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. നിജേഷ്, ജോര്‍ജ് തട്ടാംപറമ്പില്‍, മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിനോ കടുപ്പില്‍ എന്നിവരുണ്ടായിരുന്നു.
Tags : Local News Nattuvishesham Wayanad