x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​തോ​ടെ തൈ​ക​ള്‍ വാ​ങ്ങാ​നാ​ളി​ല്ല: ന​ഴ്‌​സ​റി ഉ​ട​മ​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍


Published: June 27, 2026 06:14 AM IST | Updated: June 27, 2026 06:14 AM IST

ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​തോ​ടെ വിൽപന മുടങ്ങിയ ന​ഴ്‌​സ​റി​യി​ലെ തൈ​ക​ള്‍

പു​ല്‍​പ്പ​ള്ളി: കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​തോ​ടെ ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ വി​ല്പ​ന ന​ട​ത്താ​ന്‍ ക​ഴി​യാ​തെ ന​ഴ്‌​സ​റി ഉ​ട​മ​ക​ള്‍. കു​രു​മു​ള​ക്, കാ​പ്പി, ക​മു​ക്, തെ​ങ്ങ്, തു​ട​ങ്ങി​യ തൈ​ക​ള്‍ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ല​വ​ര്‍​ഷം ശു​ഷ്‌​ക​മാ​യ​തി​നാ​ല്‍ കു​രു​മു​ള​ക്, കാ​പ്പി തൈ​ക​ളാ​ണ് ഏ​റെ​യും ന​ഴ്‌​സ​റി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് കു​രു​മു​ള​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള തൈ​ക​ള്‍ ന​ടേ​ണ്ട സ​മ​യം. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ കു​രു​മു​ള​ക് തൈ​ക​ള്‍​ക്ക് ദോ​ഷ​ക​ര​മാ​യ​തി​നാ​ല്‍ തൈ​ക​ള്‍ ഇ​നി വാ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ന​ഴ്‌​സ​റി ഉ​ട​മ​ക​ള്‍. ല​ക്ഷ​ക്ക​ണ​ക്കി​ന് തൈ​ക​ളാ​ണ് ന​ഴ്‌​സ​റി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

ഗു​ണ​നി​ല​വാ​ര​മു​ള്ള തൈ​ക​ള്‍ ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭൂ​രി​ഭാ​ഗം ന​ഴ്‌​സ​റി​ക​ളി​ലും കു​രു​മു​ള​ക് തൈ​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​തെ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച് വി​ല്പ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ മ​ഴ​യു​ടെ കു​റ​വ് മൂ​ലം തൈ​ക​ള്‍ വാ​ങ്ങാ​ന്‍ ആ​ളെ​ത്താ​താ​യ​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്തും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍​നി​ന്നു​മ​ട​ക്കം പ​ണം ക​ണ്ടെ​ത്തി​യാ​ണ് തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച​ത്. ഇ​നി ഈ ​തൈ​ക​ള്‍ എ​ന്ന് വി​ല്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ന​ഴ്‌​സ​റി ഉ​ട​മ​ക​ള്‍.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up