x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​മ്പോ​ഴും മേ​പ്പാ​ടി ബൈ​പാ​സ് പ​ദ്ധ​തി ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ന്നു

സി.​കെ. ച​ന്ദ്ര​ന്‍
Published: June 27, 2026 06:21 AM IST | Updated: June 27, 2026 06:21 AM IST

മേ​പ്പാ​ടി ടൗ​ണി​ല്‍ തി​ര​ക്കി​ല്‍ കു​ടു​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍.

മേ​പ്പാ​ടി: ത​ദ്ദേ​ശീ​യ​രും ഇ​ത​ര നാ​ടു​ക​ളി​ല്‍​നി​ന്നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​മ്പോ​ഴും ബൈ​പാ​സ് പ​ദ്ധ​തി ഫ​യ​ലി​ല്‍ ഉ​റ​ങ്ങു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടു​മു​മ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക്കാ​ണ് ശ​നി​ദ​ശ.
മേ​പ്പാ​ടി പ​ട്ടി​ക​വ​ര്‍​ഗ ഹോ​സ്റ്റ​ലി​ന് മു​ന്‍​വ​ശ​ത്ത് ആ​രം​ഭി​ച്ച് കു​റ​ച്ചു​ദൂ​രം എ​ച്ച്എം​എ​ല്‍​എ​സ്റ്റേ​റ്റി​ലൂ​ടെ​യും ബാ​ക്കി പൂ​ത്ത​കൊ​ല്ലി എ​സ്റ്റേ​റ്റി​ലൂ​ടെ​യും പി​ന്നി​ട്ട് മൂ​പ്പ​നാ​ട് ക​വ​ല​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

12 ഏ​ക്ക​റി​ല്‍​പ​രം ഭൂ​മി പ​ദ്ധ​തി​ക്ക് അ​ക്വ​യ​ര്‍ ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി. എ​ന്നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സ്ഥ​ല​മെ​ടു​പ്പ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഫ​ണ്ട് ലാ​പ്‌​സാ​യി. വീ​ണ്ടും​സ​ര്‍​വേ ന​ട​ത്തി പു​തി​യ അ​ലൈ​ന്‍​മെ​ന്‍റു​ണ്ടാ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​ത് ആ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യി​ല്ല. ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ ര​ഹ​സ്യ അ​ജ​ന്‍​ഡ​യാ​ണ് ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന സ​ന്ദേ​ഹം നാ​ട്ടു​കാ​രി​ല്‍ പ​ല​ര്‍​ക്കു​മു​ണ്ട്.

ജി​ല്ല​യി​ലെ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ടൗ​ണു​ക​ളി​ലൊ​ന്നാ​ണ് മേ​പ്പാ​ടി. കു​റ​ച്ച​ക​ലെ അ​ര​പ്പ​റ്റ​യി​ല്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തും ടൂ​റി​സം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​തും ടൗ​ണി​ല്‍ വാ​ഹ​ന​ത്തി​ര​ക്ക് വ​ര്‍​ധി​ച്ച​തി​ന് കാ​ര​ണ​ങ്ങ​ളാ​ണ്. അ​വ​ധി, ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ല്‍ അ​നേ​കം ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളാ​ണ് ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ദി​വ​സ​വും അ​ര​പ്പ​റ്റ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങു​ന്ന ആം​ബു​ല​ന്‍​സു​ക​ളും ഏ​റെ​യാ​ണ്. ഇ​ടു​ങ്ങി​യ ടൗ​ണി​ന് താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും എ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും ആം​ബു​ല​ന്‍​സു​ക​ളും തി​ര​ക്കി​ല്‍ കു​ടു​ങ്ങു​ന്നു​ണ്ട്.

ബൈ​പാ​സ് നി​ര്‍​മാ​ണം ന​ട​ന്നാ​ല്‍ ഈ ​അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കും. എ​ന്നാ​ല്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളോ പ​ഞ്ചാ​യ​ത്തോ ഉ​ത്സാ​ഹം കാ​ട്ടു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു​നേ​രേ സ​മ​ര്‍​ഥ​മാ​യി ക​ണ്ണ​ട​യ​ക്കു​ക​യാ​ണെ​ന്ന വി​മ​ര്‍​ശ​നം പ​ല കോ​ണു​ക​ളി​ല്‍ ഉ​യ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up