x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക്ഡാ​മു​ക​ള്‍ നി​ര​വ​ധി: പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്നു മാ​ത്രം


Published: June 27, 2026 06:17 AM IST | Updated: June 27, 2026 06:17 AM IST

നാ​ട്ടു​കാ​ര്‍ ഷ​ട്ട​ര്‍ നി​ര്‍​മി​ച്ച് വെ​ള്ളം ത​ട​ഞ്ഞു നി​ര്‍​ത്തി​യ മൂ​പ്പൈ​നാ​ട് ജെ​യ്ഹി​ന്ദി​ലെ ചെ​ക്ക്ഡാം.

മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ര​വ​ധി ചെ​ക്ക്ഡാ​മു​ക​ളാ​ണ് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​ക​ളാ​യി കി​ട​ക്കു​ന്ന​ത്. മി​ക്ക​വാ​റും വാ​ര്‍​ഡു​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി​ട്ടു​ള്ള ചെ​ക്ക്ഡാ​മു​ക​ളു​ണ്ട്.

നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് അ​ത് പ​രി​പാ​ലി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​റി​ല്ല. ഒ​ട്ടു​മി​ക്ക​തി​നും വെ​ള്ളം​ത​ട​ഞ്ഞു നി​ര്‍​ത്താ​ന്‍ ഷ​ട്ട​റു​ക​ളി​ല്ല. അ​തി​നാ​ല്‍ വെ​ള്ളം പാ​ഴാ​കു​ന്ന സ്ഥി​തി​യാ​ണ്.

പ്ര​ദേ​ശ​ത്ത് വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ചെ​ക്ഡാ​മു​ക​ളു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. എ​ന്നാ​ല്‍ അ​തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വ വ​ള​രെ വി​ര​ള​മാ​ണ്. വേ​ന​ല്‍​ക്കാ​ല​ത്തു പോ​ലും വെ​ള്ളം ത​ട​ഞ്ഞു നി​ര്‍​ത്തി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​ന് കീ​ഴി​ലാ​ണ് ചെ​ക്ക്ഡാ​മു​ക​ള്‍. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ചു എ​ന്ന​ല്ലാ​തെ പി​ന്നീ​ട് പ​രി​ശോ​ധ​ന​ക​ളോ പ​രി​പാ​ല​ന​മോ ന​ട​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജെ​യ്ഹി​ന്ദി​ലു​ള്ള ഒ​രു ചെ​ക്ക്ഡാം നാ​ട്ടു​കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ഷ​ട്ട​റു​ക​ള്‍ നി​ർ​മി​ച്ച് വെ​ള്ളം ത​ട​ഞ്ഞു നി​ര്‍​ത്തി ജ​ലം സ​മൃ​ദ്ധ​മാ​യി കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കാ​പ്പി, വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ള്‍​ക്കെ​ല്ലാം ഈ ​വെ​ള്ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള ഭൂ​രി​ഭാ​ഗം ചെ​ക്ക്ഡാ​മു​ക​ളും നോ​ക്കു​കു​ത്തി​ക​ളാ​ണ്. ഇ​വ നോ​ക്കി ന​ട​ത്താ​നും പ​രി​പാ​ലി​ക്കാ​നും ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ല്‍ ചെ​റു​കി​ട കാ​ര്‍​ഷി​ക രം​ഗ​ത്തി​ന് അ​ത് പ്ര​യോ​ജ​നം ചെ​യ്യും. വെ​ള്ളം ത​ട​ഞ്ഞ് നി​ര്‍​ത്തു​ന്ന​തി​ലൂ​ടെ സ​മീ​പ​ത്തെ കി​ണ​റു​ക​ളും ജ​ല സ​മൃ​ദ്ധ​മാ​കും. പ​ക്ഷെ അ​ധി​കൃ​ത​ര്‍ ക​നി​യ​ണ​മെ​ന്നു മാ​ത്രം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up