ദീപക് ജോയ് എംഎൽഎ യുടെ ഓഫീസ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്പൂണിത്തുറ: ദീപക് ജോയ് എംഎൽഎ യുടെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഓഫീസ് കണ്ണൻകുളങ്ങര ജംഗ്ഷനിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ചു. ദീപക് ജോയ് എംഎൽഎ, എം.എ. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. മുൻമന്ത്രി കെ. ബാബു, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, മേയർ അഡ്വ. വി.കെ. മിനിമോൾ, മരട് മുനിസിപ്പൽ ചെയർപേഴ്സൺ അജിത നന്ദകുമാർ, കെ.ബി.മുഹമ്മദ്കുട്ടി മാസ്റ്റർ, ആർ. വേണുഗോപാൽ, ആർ.കെ. സുരേഷ്ബാബു, സി. വിനോദ്, എൻ.പി. മുരളീധരൻ, പി.സി. പോൾ, അഡ്വ. ടി.കെ. ദേവരാജൻ, സുനീല സിബി തുടങ്ങിയവർ പങ്കെടുത്തു.
ഉപഹാരമായി പുസ്തകങ്ങൾ മതിയെന്ന് എംഎൽഎ
തൃപ്പൂണിത്തുറ: പൊതുചടങ്ങുകളിൽ ഉപഹാരമായി പുസ്തകങ്ങൾ നൽകിയാൽ മതിയെന്ന് ദീപക് ജോയ് എംഎൽഎ. ഡെപ്യൂട്ടി മേയർ ആയിരിക്കുമ്പോൾ മുതലുള്ള നിലപാടാണിതെന്നും ഇങ്ങനെ ലഭിക്കുന്ന പുസ്തകങ്ങൾ സ്കൂളുകൾക്കും ലൈബ്രറികൾക്കും നൽകുമെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിലാണ് ദീപക് ജോയ് നിലപാടറിയിച്ചത്. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ അതിഥികൾക്ക് രാമചന്ദ്രഗുഹ എഴുതിയ ഗാന്ധി എന്ന പച്ച മനുഷ്യൻ എന്ന പുസ്തകമാണ് ഉപഹാരമായി നൽകിയത്.
Tags : Local News Nattuvishesham Ernakulam