x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രായ പോ​രാ​ട്ടം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത്വം: മ​ന്ത്രി


Published: June 27, 2026 04:54 AM IST | Updated: June 27, 2026 04:54 AM IST

ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍, എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പോ​ലീ​സ്, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത്, ഡോ. ​അ​ഗ​ര്‍​വാ​ള്‍​സ് ഐ ​ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​

കൊ​ച്ചി: ല​ഹ​രി എ​ന്ന വ​ലി​യ വി​പ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത് ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണെ​ന്നും ഇ​തി​ല്‍ കൈ​കോ​ര്‍​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഒ​ന്ന​ട​ങ്ക​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍.

ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍, എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പോ​ലീ​സ്, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത്, ഡോ. ​അ​ഗ​ര്‍​വാ​ള്‍​സ് ഐ ​ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ല്ലാ​ര്‍​പാ​ടം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ഫ​ണ്‍ റ​ണ്ണും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടോ​ണി ച​മ്മി​ണി എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക , ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ്, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ക്വ​ലി​ന്‍ ലോ​പ്പ​സ്, ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍(​ഡി​എം​എ​ച്ച്പി) ഡോ. ​ദ​യ പാ​സ്‌​ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up