അങ്കമാലി: ടിബി ജംഗ്ഷനിലെ പൊടിശല്ല്യത്തിനും ഗതാഗതകുരുക്കിനും അടിയന്തിര പരിഹാരം കാണണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ടിബി ജംഗ്ഷന് റോഡ് അറ്റകുറ്റപണികള്‍ക്കായി പൊളിച്ചിട്ട് ദിവസങ്ങളായിട്ടും പണിനടക്കാത്തതിനാല് അസഹ്യമായ പൊടിശല്ല്യം മൂലം ഇതിലൂടെ റോഡ് കടന്നുപോകുന്ന നൂറ് കണക്കിന് യാത്രക്കാരും വ്യാപാരികള്‍ അടക്കുള്ള പൊതുജനങ്ങളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
റോഡ് മണ്ണെടുത്ത് കുഴിച്ചിട്ടിരിക്കുന്നതിനാല്‍ അവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ ബ്ലോക്കായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്. ആയതിനാല്‍ ഈ റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഗതാഗതം സുഗമമായുന്നതിനുള്ള സത്വര നടപടികള്‍ ബന്ധപെട്ട പിഡബ്ല്യൂഡി അധികാരികളോട് സിപിഎം ലോക്കല്‍ സെകട്ടറി സജി വര്‍ഗീസ് ആവശ്യപ്പട്ടു.
Tags : Local News Nattuvishesham Ernakulam