x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് അ​ധ്യാ​പ​ക​രു​ടെ ജോ​ലി​യ​ല്ലെ​ന്ന് എ​എ​ച്ച്എ​സ്ടി​എ


Published: June 27, 2026 03:55 AM IST | Updated: June 27, 2026 03:55 AM IST

തി​രു​വ​ല്ല: സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​നു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കു​ന്ന​തി​ന്‍റെ ബാ​ധ്യ​ത അ​ധ്യാ​പ​ക​രു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ ആ​രോ​പി​ച്ചു.

ഓ​രോ സ്‌​കൂ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് ഒ​രു അ​ധ്യാ​പ​ക​നെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി അ​വ​രോ​ധി​ച്ചു​കൊ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും, ഫോ​ണ്‍ ന​മ്പ​രും സ്‌​കൂ​ള്‍ ക​വാ​ട​ത്തി​ല്‍ എ​ഴു​തി​വ​ച്ച് അ​ധി​ക്ഷേ​പി​ക്കാ​നു​ള്ള, നീ​ക്ക​ത്തി​നു പി​ന്നി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും എ​എ​ച്ച്എ​സ്ടി​എ കു​റ്റ​പ്പെ​ടു​ത്തി.

മു​മ്പ് പ്രൈ​മ​റി ക്ലാ​സ് മു​റി​യി​ല്‍ ഒ​രു കു​ട്ടി​ക്ക് പാ​മ്പു​ക​ടി യേ​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ൾ, അ​തു​മാ​യി യതൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പാ​ളി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ത​ല​യൂ​രാ​ന്‍ ശ്ര​മി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്ക​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഈ ​ഉ​ത്ത​ര​വി​ലും കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

അ​ധ്യാ​പ​ന​ത്തി​ന്‍റെ പ​വി​ത്ര​ത ന​ശി​പ്പി​ച്ച്, അ​ധ്യാ​പ​ക​രെ അ​വ​ഹേ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി യു​ഡി​എ​ഫി​നെ മാ​റ്റാ​ന്‍ ആ​രെ​ങ്കി​ലും ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് തി​രി​ച്ച​റി​ഞ്ഞ്, നി​ല​യ്ക്ക് നി​ര്‍​ത്താ​ന്‍ അ​മാ​ന്തി​ക്ക​രു​തെ​ന്നും എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ചാ​ന്ദി​നി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up