ചക്കിട്ടപാറ പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ചുകളെ പിടിക്കാൻ പ്രസിഡന്റ് മോളി തോമസും സംഘവും കൃഷിയിടങ്ങളിൽ ജൈവ കെണി സ്ഥാപിക്കുന്നു.
പെരുവണ്ണാമൂഴി: ആഫ്രിക്കൻ ഒച്ച് വ്യാപനത്തിന് തടയിടാൻ ഊർജിത ശ്രമവുമായി ചക്കിട്ടപാറ പഞ്ചായത്ത്. പ്രശ്നം അതിരൂക്ഷമായ വാർഡ് 10, 11, 12 വാർഡുകളിലെ കൃഷിയിടങ്ങളിൽ ഒച്ചിനെ പിടികൂടാൻ കൃഷി- ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ സഹകരണത്തോടെ ജൈവ കെണികൾ സ്ഥാപിച്ചു. രണ്ടാം വാർഡിലെ ചെമ്പനോടയിലും ഇത് സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, മെംബർമാരായ ഗിരീഷ് കോമച്ചങ്കണ്ടി, ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത്, വത്സ ബാബു, ബിന്ദു ബാലകൃഷ്ണൻ, കൃഷി ഓഫീസർ രശ്മനായർ, ജെഎച്ച്ഐ ജോത്സന, സന്നദ്ധ പ്രവർത്തകരായ ബാബു കൂനന്തടം, ഗിരിജ ശശി, ജെയിൻ ജോൺ, തങ്കച്ചൻ കളപ്പുര തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു. കെണിയിൽ വീഴുന്ന ഒച്ചുകളെ ഇന്ന് നിർമാർജനം ചെയ്യും.
Tags : Local News Nattuvishesham Kozhikode