x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു


Published: June 27, 2026 06:30 AM IST | Updated: June 27, 2026 06:30 AM IST

വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി ഭ​വ​ന്‍ സ്‌​നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര​ദാ​ന സ​മ്മേ​ള​നം ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​രി​പ്പ​ള്ളി: ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ വേ​ള​മാ​നൂ​ര്‍ ഗാ​ന്ധി​ഭ​വ​ന്‍ പ്ര​തി​ഭാ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ക​വി​യും മ​ല​യാ​ള​മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ഭ​വ​ന്‍ സ്ഥാ​പ​ക​ന്‍ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

സ്‌​നേ​ഹാ​ശ്ര​മ​ത്തി​ലെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ളെ സ്ഥി​ര​മാ​യി സ​ന്ദ​ര്‍​ശി​ക്കാ​റു​ള്ള പാ​രി​പ്പ​ള്ളി അ​മൃ​ത എ​ച്ച്എ​സ്എ​സ്, എ​ഴി​പ്പു​റം എ​ച്ച്എ​സ്എ​സ്, ക​ട​മ്പാ​ട്ടു കോ​ണം എ​സ്‌​കെ​വി​എ​ച്ച്എ​സ്, പ​ക​ല്‍​കു​റി ജി​എ​ച്ച്എ​സ്എ​സ്, നാ​വാ​യി​ക്കു​ളം ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്2 പ​രീ​ക്ഷ​ക​ളി​ല്‍ എ​പ്ല​സ് നേ​ടി​യ 130 കു​ട്ടി​ക​ളെ​യാ​ണ് സ്‌​നേ​ഹാ​ശ്ര​മം അ​നു​മോ​ദി​ച്ച​ത്. അ​ഞ്ചു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും പി​ടി​എ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

സ്‌​നേ​ഹാ​ശ്ര​മം ചെ​യ​ര്‍​മാ​ന്‍ ബി. ​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം പ്ര​സ് ക്ല​ബി​ന്‍റെ അ​ടൂ​ര്‍ ബാ​ല​ന്‍ പു​ര​സ്‌​കാ​രം നേ​ടി​യ ജി. ​ഹ​സ്താ​മ​ല​ക​നെ ആ​ദ​രി​ച്ചു. ഡ​യ​റ​ക്ട​ര്‍ പ​ത്മാ​ല​യം ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന​ന്‍ പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള, കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജി. ​രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, ഡോ. ​ര​വി​രാ​ജ്, പ​ള്ളി​ക്ക​ല്‍ മോ​ഹ​ന്‍, മാ​നേ​ജ​ര്‍ മൈ​ത്രി അ​സി. മാ​നേ​ജ​ര്‍ പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up