ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സെന്‍സസ് സെല്‍ഫ് എന്യൂമറേഷന് ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം അഞ്ചല്‍ ബ്ലോക
ആര്യങ്കാവ് : സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യൂമറേഷന് കൈത്താങ്ങാവാന്‍ ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും. 30 വരെ നടക്കുന്ന സെന്‍സസില്‍ സ്വയം നടത്തേണ്ട എന്യൂമറേഷന് പ്രക്രിയക്ക് ആളുകളെ സഹായിക്കാനാണ് സെന്‍സസ് സെല്‍ഫ് എന്യൂമറേഷന് ഹെല്പ് ഡെസ്ക് ആരംഭിച്ചത്.
കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പറിലെത്തുന്ന ഒടിപി നല്കി കുടുംബത്തെ സംബന്ധിക്കുന്ന 32 ചോദ്യങ്ങള്‍ക്ക് ഉത്തരം രേഖപ്പെടുത്താന്‍ പൊതുജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്പ് ഡെസ്കിന്റെ ഉദ്ഘാടനം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനു മാത്യു ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന അധ്യാപകന് ഷാനില്‍ ജോസഫ്, സ്കൂള്‍ ഐടി കോ - ഓര്‍ഡിനേറ്റര്‍ വി.കെ. റോയ്, കൈറ്റ് മാസ്റ്റര്‍ ലിയോ ഫിലിപ്പ്, കൈറ്റ് മിസ്ട്രസ് ജെറാള്ഡിന് ജെ. വേണാടംപള്ളി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags : Local News Nattuvishesham Kollam