x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: June 27, 2026 06:26 AM IST | Updated: June 27, 2026 06:26 AM IST

അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് വ​കുപ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ന്ന​ ല​ഹ​രി​വി​രു​ദ്ധ​ റാ​ലി​ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

ക​ല്‍​പ്പ​റ്റ: ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​മെ​ന്നും ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പോ​ലീ​സ് എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍, ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണെ​ന്നും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് വ​കു​പ്പ് ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ത്തി​ല്‍ നി​ന്നും യു​വ ത​ല​മു​റ​യെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണം, ഉ​റ​വി​ടം തേ​ടി​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍, ക​ണ്ണി​ക​ളെ അ​റു​ത്തു​മാ​റ്റ​ല്‍, കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ല്‍ തു​ട​ങ്ങി​യ സ​ര്‍​വ​വി​ധ സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നേ​തൃ​ത്വം ന​ല്‍​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,790 കേ​സു​ക​ളി​ലാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 35 ഓ​ളം കേ​സു​ക​ളാ​ണ്. ഇ​തി​ല്‍ 36 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​നു​പു​റ​മെ അ​ബ്കാ​രി കേ​സു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 233 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ല​ഹ​രി വി​രു​ദ്ധ റാ​ലി മ​ന്ത്രി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ല​ഹ​രി മാ​ഫി​യ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​സം​ഗ​ത​യോ​ടെ നോ​ക്കി​നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല. നാ​ടി​നെ കാ​ക്കാ​നും ഒ​രു ത​ല​മു​റ​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​മു​ള്ള ധ​ര്‍​മ്മ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും ന​മു​ക്കു​ണ്ട്. ല​ഹ​രി മാ​ഫി​യ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക്കു​ന്ന​വ​രെ വെ​ളി​പ്പെ​ടു​ത്താ​തെ കൃ​ത്യ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര ബ്ലാ​ക്ക് ബി​സി​ന​സ് ലോ​ബി ചെ​റു​പ്പ​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ശൃം​ഖ​ല വി​പു​ല​മാ​ക്കി കേ​ര​ള​ത്തെ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഹ​ബ്ബാ​ക്കി മാ​റ്റു​ക​യാ​ണ്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ​യും ത​ണ്ട​റി​ലൂ​ടെ​യും സം​സ്ഥാ​ന​ത്ത് അ​തി​വി​പു​ല​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ​വ​രും ക​ണ്ണി​ക​ളാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ല്‍​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മാ​നേ​ജ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ജി​ത്ത് ച​ന്ദ്ര​ന്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ന്‍, ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ് കു​മാ​ര്‍, ന​ഗ​ര​സ​ഭാ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, എം.​പി. ന​വാ​സ്, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം. ​വി​വേ​കാ​ന​ന്ദ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​പി. കൃ​ഷ്ണ​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍.​എ​ന്‍. ബൈ​ജു, കെ​എ​സ്ഇ​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നീ​ഷ്, എ​ക്‌​സൈ​സ് ക​ല്‍​പ്പ​റ്റ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ര​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​ല്‍​പ്പ​ള്ളി: മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ക​ള​പ്പു​ര ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സെ​ന്‍റ് തോ​മ​സ് പ​ള്ളി മാ​തൃ​വേ​ദി ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ മേ​രീ​സ് എം​എ​സ്എം​ഐ, ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പ സ​ജി തെ​ക്കേ​ട​ത്ത്, റ്റി​ന്‍​സി ഷി​ജു ത​റ​യി​ല്‍, ലി​ന്‍​സി ജ​യിം​സ് പ​ള്ള​ത്ത്, സി​വി​ജ ഷാ​ജി കോ​ട്ടാ​യി​ല്‍, ലൗ​ലി ജോ​സ​ഫ് വെ​ട്ടി​ക്ക​ക്കു​ഴ​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
കോ​ട്ട​ക്കു​ന്നി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍​ഖാ​ദ​ര്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​സം​ഷാ​ദ്, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, സ​ര്‍​വ​ജ​ന സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ബി​ജി വ​ര്‍​ഗീ​സ്, ഫു​ട്‌​ബോ​ള്‍ താ​രം അ​ല​ക്‌​സ് സ​ജി, ഡി​വൈ​എ​സ്പി എ​ന്‍. രാ​ജേ​ഷ്, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റാ​ലി​യി​ല്‍ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍, ഐ​എ​സ്‌​കെ​കെ​എ​ഫ് വി​ദ്യാ​ര്‍​ഥി​ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ന്നു. അ​സം​പ്ഷ​ന്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സ​മാ​പ​നം.

ചെ​റു​കാ​ട്ടൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ്‌ സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു.
അ​സം​ബ്ലി​യി​ല്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ല​ഹ​രി​ക്കെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്തു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​പാ​ടി​ക​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സെ​ലി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ എ​ല്‍​സി ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡി​റ്റി ജോ​സ്, സ്‌​കൂ​ള്‍ അ​ക്കാ​ദ​മി​ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നോ​ബി​ള്‍ മാ​ത്യു, വി​ദ്യാ​ര്‍​ഥി അ​ഞ്ജ​ന നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​വി​ത-​പാ​ട്ട് ആ​ലാ​പ​നം, സ്‌​കി​റ്റ് അ​വ​ത​ര​ണം, ഫ്‌​ളാ​ഷ് മോ​ബ്, മി​നി മാ​ര​ത്ത​ണ്‍ എ​ന്നി​വ ന​ട​ന്നു. "കി​ക്ക് ഔ​ട്ട് ഡ്ര​ഗ്‌​സ് 'എ​ന്ന ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​ന് കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തി. പ​ന​മ​രം എ​സ്‌​ഐ ജി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ല്‍​ബി​ന്‍, വി​നോ​ദ്, രാ​ജി, സാ​ജു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​ന്ന​ലോ​ട്: ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ "ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍’​നോ​ട് സ​ഹ​ക​രി​ച്ച് ചെ​ന്ന​ലോ​ട് ലൂ​യി​സ് മൗ​ണ്ട് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ച്ചു.
ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക്

പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ന്‍​സി സ​ണ്ണി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ജി വ​ട്ട​ത്ത​റ, ചെ​ന്ന​ലോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ങ​ല്‍, ലൂ​യി​സ് മൗ​ണ്ട് കോ​ണ്‍​വെ​ന്‍റ് മ​ദ​ര്‍ സി​സ്റ്റ​ര്‍ എ​ല്‍​സ ടോം, ​ലൂ​യി​സ് മൗ​ണ്ട് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സ് മാ​ത്യു, സൈ​ക്യാ​ട്രി​സ്റ്റു​മാ​രാ​യ ഡോ. ​മെ​ഹ​ബൂ​ബ് റ​സാ​ഖ്, ഡോ. ​പി.​എം. ധ​ന്യ, ഡോ. ​സ​ച്ചി​ന്‍ സാ​ന്‍റി, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി.​ജെ. ലി​ന്‍​ജോ, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ലൂ​യി​സ് മൗ​ണ്ട് ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന വി​വി​ധ ബോ​ധ​വ​ത്ക​ര​ണ അ​വ​ത​ര​ണ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, റാ​ലി, കൗ​ണ്‍​സ​ലിം​ഗ് സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ലൂ​യി​സ് മൗ​ണ്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തോ​ണി​ച്ചാ​ല്‍: എ​മ്മാ​വൂ​സ് വി​ല്ല സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. മാ​ന​ന്ത​വാ​ടി എ​സ്‌​ഐ സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്‍​വാ​സി​ല്‍ വ​ര​ച്ച വൃ​ക്ഷ​ത്തി​നു ചു​വ​ട്ടി​ല്‍ ചു​വ​ന്ന നി​റ​ത്തി​ല്‍ മു​ദ്ര പ​തി​ച്ച് അ​ദ്ദേ​ഹം ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​ഖ്യാ​പ​നം ന​ട​ത്തി.

എ​സ്‌​ഐ മു​ര്‍​ഷി​ദ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബ്ര​ദ​ര്‍ പീ​റ്റ​ര്‍ ദാ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജ​സി ഫ്രാ​ന്‍​സി​സ്, സി​സ്റ്റ​ര്‍ റി​ന്‍​സി, അ​ഞ്ജ​ന, ഷൈ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​ര​ണം, സം​ഘ​ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ​വ ന​ട​ന്നു.

മാ​ന​ന്ത​വാ​ടി: എ​ക്സൈ​സ്, പോ​ലീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​ക​ളു​ടെ​യും വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സെ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, കാ​രി​ത്താ​സ് ഇ​ന്ത്യ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന "സേ​ഫ് വി​ത്തി​ൻ റീ​ക​ണ​ക്ട് വ​യ​നാ​ട് ആ​ൻ​ഡ് വി​ല​ങ്ങാ​ട്’ പ്രോ​ജ​ക്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. രാ​വി​ലെ 10ഓ​ടെ മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച റാ​ലി ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ഹാ​ൾ പ​രി​സ​ര​ത്ത് അ​വ​സാ​നി​ച്ചു.

സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ഹ​രി​ത ക​ർ​മ​സേ​ന എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​കെ. പ്ര​ജി​ത്ത്,

ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷ്, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​ദി​ലീ​പ്, റി​ട്ട പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം, മാ​ന​ന്ത​വാ​ടി എ​സ്എ​ച്ച്ഒ പി. ​റ​ഫീ​ഖ്, പി. ​വി​ജേ​ഷ് കു​മാ​ർ, ഫാ. ​ജി​നോ​ജ്, ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ ഫാ. ​ബി​ജോ തോ​മ​സ്, എം.​പി. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up