എൽഎസ്എസ് നേടിയ കോളിയാടി മാര്‍ ബസേലിയോസ് സ്കൂള്‍ വിദ്യാർഥികളായ പി. ആർ. ദേവദത്തൻ, മുഹമ്മദ് സിനാൻ
സുല്‍ത്താന്‍ ബത്തേരി: സിഎം കിഡ്സ് സ്കോളര്‍ഷിപ് പദ്ധതിയുടെ ഭാഗമായി നടന്ന പരീക്ഷകളില്ശ്രദ്ധേയ നേട്ടവുമായി കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂള്‍.
14 വിദ്യാര്‍ഥികള്‍ എല്‍എസ്എസ് നേടി. രണ്ട് പേര്‍ക്ക് യുഎസ്എസ് ലഭിച്ചു. ഐന്‍ സി. ജോസ്, കെ. ബിസ്മ ഗാനിയ, സി.പി. വൈഷ്ണ, ഇ.ജെ. ഐഷ അസ, എസ്.എസ്. സായ് ദേവ്, കെ.ആര്. അനുശ്രീ,
കെ.എം. ആയിഷ സെറ, കെ.ജി. നവ്യജ, മുഹമ്മദ് മഹ്ഷുക്, എ.എസ്. ഷാമില്‍ ഫര്ഹാന്, ഇ.കെ. അയിഷ അഫ്രിന്, പി. ആയിഷ മെഹറിന്, പി.ആര്. ദേവദത്തന്, മുഹമ്മദ് സിനാന് എന്നിവരാണ് എല്‍എസ്എസ് ജേതാക്കള്‍. അദൈ്വത് പ്രകാശ്, ജ്വല്‍ന സൂസന് എന്നിവരാണ് യുഎസ്എസ് ജേതാക്കള്‍. വിദ്യാര്‍ഥികളെയും മാര്‍ഗനിര്‍ദേശം നല്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു.
Tags : Local News Nattuvishesham Wayanad