x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി ​ഫോം ന​ല്‍​കി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​ലോ​ച​ന : വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ് സ്വ​കാ​ര്യ​ ബ​സു​ക​ള്‍


Published: June 27, 2026 03:51 AM IST | Updated: June 27, 2026 03:51 AM IST

പ​ത്ത​നം​തി​ട്ട: വ​നി​ത​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. 1,500 മു​ത​ല്‍ 3,000 രൂ​പ വ​രെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​തി​ദി​ന ന​ഷ്ടം. റോ​ഡ് നി​കു​തി ഇ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ 50 ശ​ത​മാ​നം കു​റ​ച്ച​തു മാ​ത്ര​മാ​ണ് സ്വ​കാ​ര്യ​ ബ​സു​ക​ള്‍​ക്കു​ള്ള ആശ്വാസം. എ​ന്നാ​ല്‍ വ​രു​മാ​ന​ത്തി​ലെ കു​റ​വു കാ​ര​ണം നി​കു​തി​യി​ലെ ഇ​ള​വു കൊ​ണ്ട് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.

പ​ല റൂ​ട്ടു​ക​ളി​ലും വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ജി ​ഫോം ന​ല്‍​കി സ​ര്‍​വീസ് നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ൾ. കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ കൂ​ടു​ത​ലാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ലാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ടു​ത​ല്‍ ന​ഷ്ട​ത്തി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ടി​കെ റോ​ഡ്, പി​എം റോ​ഡ്, കെ​പി റോ​ഡ്, എ​ന്‍​എ​ച്ച് 83 എ ​ദേ​ശീ​യ​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ വ​രു​മാ​ന​മാ​ണ് കൂ​ടു​ത​ലാ​യി ഇ​ടി​ഞ്ഞ​ത്. പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ല്‍ 3,000 രൂ​പ വ​രെ പ​ല റൂ​ട്ടു​ക​ളി​ലും കു​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട - കോ​ഴ​ഞ്ചേ​രി - തി​രു​വ​ല്ല റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ള്‍ വ​ന്‍ ന​ഷ്ട​ത്തി​ലാ​യി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ത്ത​നം​തി​ട്ട, കോ​ന്നി, റാ​ന്നി, തി​രു​വ​ല്ല, കോ​ട്ട​യം ഡി​പ്പോ​ക​ളി​ലെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ 20 -30 മി​നി​ട്ട് ഇ​ട​വേ​ള​ക​ളി​ല്‍ ഓ​ടു​ന്ന റൂ​ട്ടാ​ണി​ത്. എ​ന്നാ​ല്‍ പ​ത്ത​നം​തി​ട്ട - കോ​ഴ​ഞ്ചേ​രി - ചെ​ങ്ങ​ന്നൂ​ര്‍ റൂ​ട്ടി​നെ പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര ബാ​ധി​ച്ചി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് കോ​ഴ​ഞ്ചേ​രി വ​രെ വ​രു​മാ​നം കു​റ​ഞ്ഞാ​ലും കോ​ഴ​ഞ്ചേ​രി - ചെ​ങ്ങ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് നേ​ട്ട​മാ​യി. കോ​ഴ​ഞ്ചേ​രി - റാ​ന്നി, കോ​ഴ​ഞ്ചേ​രി - പ​ന്ത​ളം റൂ​ട്ടു​ക​ളെ​യും ഇ​തു ബാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​രം റൂ​ട്ടു​ക​ളി​ലെ വ​നി​താ യാ​ത്ര​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ല​ഭി​ക്കു​ന്ന സ്ഥ​ലം​വ​രെ സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട - റാ​ന്നി, പു​ന​ലൂ​ർ, ത​ട്ട - അ​ടൂ​ര്‍ റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വ​രു​മാ​ന​ത്തി​ല്‍ കു​ത്ത​നെ ഇ​ടി​വു​ണ്ടാ​യി. എ​ന്നാ​ല്‍ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള​വ​യു​ടെ വ​രു​മാ​ന​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തും സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

നി​കു​തി​യി​ലെ ആ​നു​കൂ​ല്യ​ത്തി​ല്‍ ബ​സു​ട​മ​യ്ക്ക് കു​റ​ഞ്ഞ​ത് പ്ര​തി​ദി​നം 110 രൂ ​പ മാ​ത്ര​മാ​ണു ല​ഭി​ക്കു​ന്ന​തെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ധ​വ​ശേ​രി​ല്‍ പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ​യാ​ണ് ഡീ​സ​ല്‍ വി​ലവ​ര്‍​ധ​ന​യും ഇ​രു​ട്ട​ടി ആ​യി​രി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി വ​രു​മാ​ന​ത്തി​ലും കു​റ​വ്

പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ തി​ര​ക്ക് കൂ​ടി​യെ​ങ്കി​ലും വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ വ​രു​മാ​നം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട - കൊ​ല്ലം ഓ​ര്‍​ഡി​ന​റി ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ് ബ​സു​ക​ള്‍​ക്ക് 15നു ​മു​മ്പു​വ​രെ ശ​രാ​ശ​രി 34,000 രൂ​പ പ്ര​തി​ദി​ന വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്നി​പ്പോ​ള്‍ 8,000 രൂ​പ​യാ​യി വ​രു​മാ​നം കു​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​മാ​ക​ട്ടെ കു​ത്ത​നെ കൂ​ടി​യി​ട്ടു​ണ്ട്.

വ​നി​ത​ക​ള്‍​ക്കു​ള്ള പൂ​ജ്യം നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റുകൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കെ​എ​സ്ആ​ര്‍​ടി​സി. കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളി​ലും വ​രു​മാ​ന​ത്തി​ല്‍ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഓ​ര്‍​ഡി​ന​റി​യി​ല്‍ സൗ​ജ​ന്യം ല​ഭി​ച്ചുതു​ട​ങ്ങി​യ​തോ​ടെ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളെ ആ​ശ്ര​യി​ച്ചുതുട​ങ്ങി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ലേ​ത​ട​ക്കം വ​രു​മാ​നം കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണം

സ്വ​കാ​ര്യ​ ബ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ലാ​ലു മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യം പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ള്‍കൂ​ടി കി​ലോ​മീ​റ്റ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ട​ക നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യെ​ന്ന​താ​ണ് അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

വാ​ട​ക ബ​സു​ട​മ​യ്ക്ക് ന​ല്‍​കു​ക​യും വ​രു​മാ​നം സ​ര്‍​ക്കാ​രി​ന് എ​ടു​ക്കു​ക​യുമാ കാം. ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ഡ്രൈ​വ​റു​ടെ വേ​ത​നം ബ​സു​ട​മ ന​ല്‍​കു​ക​യും ചെ​യ്യും. ഇ​ന്ധ​ന​വും നി​കു​തി​യും അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ള്‍ ഉ​ട​മ വ​ഹി​ക്കും. കെ​എ​സ്ആ​ര്‍​ടി​സി ഇ​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ല്‍നി​ന്ന് ബ​സു​ക​ള്‍​ക്കുവേ​ണ്ടി ഉ​യ​രു​ന്ന ആ​വ​ശ്യം പ​രി​ഹ​രി​ക്കാ​ന്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ടി ഏ​റ്റെ​ടു​ത്ത് സൗ​ജ​ന്യ യാ​ത്ര​യ്ക്കു സൗ​ക​ര്യം ചെ​യ്യു​ക​യെ​ന്ന​താ​ണ് പോം​വ​ഴി​യെ​ന്നും ലാ​ലു മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up