x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ല്‍ ദി ​ഗ്രാ​ന്‍​ഡ് താ​ജ് ഫെ​സ്റ്റി​ന് തി​രി​തെ​ളി​ഞ്ഞു


Published: June 27, 2026 03:44 AM IST | Updated: June 27, 2026 03:44 AM IST

ദി ​ഗ്രാ​ന്‍​ഡ് താ​ജ് ഫെ​സ്റ്റ് പ​ത്ത​നം​തി​ട്ട​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ഭ​ക്ഷ​ണ പ്രേ​മി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും വി​നോ​ദാ​സ്വാ​ദ​ക​ര്‍​ക്കു​മാ​യി ആ​ഘോ​ഷ വേ​ദി​യൊ​രു​ക്കി ദി ​ഗ്രാ​ന്‍​ഡ് താ​ജ് ഫെ​സ്റ്റി​ന് ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ന്‍​സാ​ര്‍ മു​ഹ​മ്മ​ദ്, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് പി.​കെ. അ​നീ​ഷ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ശോ​ഭാ കെ. ​മാ​ത്യു, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ജി​നി മോ​ഹ​ൻ, കൗ​ണ്‍​സി​ല​ര്‍ ജോ​യ​മ്മ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ​ണം, വി​നോ​ദം, വ്യാ​പാ​രം, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, മാ​ങ്കോ- ച​ക്ക ഫെ​സ്റ്റ് എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​മേ​ള ജി​ല്ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് വി​യോ​ണ്‍ ഗ്ലോ​ബ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി നി​മി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മേ​ള​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​യി താ​ജ്മ​ഹ​ലി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ മോ​ഡ​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​പ്ര​ശ​സ്ത സ്മാ​ര​ക​മാ​യ താ​ജ്മ​ഹ​ലി​ന്‍റെ ഭം​ഗി​യും ശി​ല്പ​വൈ​ഭ​വ​വും പ​ക​ര്‍​ത്തു​ന്ന ഈ ​പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് അ​പൂ​ര്‍​വ ദൃ​ശ്യാ​നു​ഭ​വം സ​മ്മാ​നി​ക്കും. യ​ഥാ​ര്‍​ഥ താ​ജ്മ​ഹ​ലി​ന്‍റെ സൗ​ന്ദ​ര്യ​വും പ്രൗ​ഢി​യും അ​ടു​ത്ത​റി​യാ​നും അ​തി​നൊ​പ്പം ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നു​മു​ള്ള അ​വ​സ​ര​വും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ല​ഭി​ക്കും. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളോ​ടെ താ​ജ്മ​ഹ​ല്‍ മോ​ഡ​ല്‍ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ളും ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും അ​ന്ത​ര്‍​ദേ​ശീ​യ വി​ഭ​വ​ങ്ങ​ളി​ലേ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണ​ങ്ങ​ളും ഫു​ഡ്‌​ഫെ​സ്റ്റ് വേ​ദി​യി​ല്‍ ആ​സ്വ​ദി​ക്കാ​നാ​കും. പ്ര​മു​ഖ ഭ​ക്ഷ്യ ബ്രാ​ന്‍​ഡു​ക​ളും റെ​സ്റ്റോ​റ​ന്‍റു​ക​ളും അ​വ​രു​ടെ പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളു​മാ​യി മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

വ​ള​ര്‍​ത്തു​മൃ​ഗ പ്രേ​മി​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന പെ​റ്റ്സ് ഷോ ​മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്. വി​വി​ധ ഇ​നം നാ​യ്ക്ക​ൾ, പൂ​ച്ച​ക​ൾ, പ​ക്ഷി​ക​ള്‍ തു​ട​ങ്ങി​യ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, വി​ദ​ഗ്ധ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​ങ്ങ​ൾ, ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ൾ, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up