കെഎസ്യു സംഘടിപ്പിച്ച ലഹരിക്കെതിരേ ഒരു കിക്ക് ഫുട്ബോള്‍ ഷൂട്ടൗട്ട് തിരുവല്ലയില്‍ വിശാഖ് വെണ്‍പാല ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ലഹരിക്കെതിരേ പോരാട്ടം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക ലഹരിവിരുദ്ധ ദിനത്തില്‍ കെഎസ്യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരേ ഒരു കിക്ക് ’എന്ന പേരില്‍ ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ചു. കിക്ക് ഓഫ് മത്സരം ഡിസിസി എക്സിക്യൂട്ടീവ് അംഗം വിശാഖ് വെണ്‍പാല ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സണ്‍ പടിയറ,
കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി ജിസണ് സി. വര്‍ഗീസ്, ഷൈന്‍ സന്തോഷ്, വിനായക് ശര്‍മ, ജോണ്‍ മോണ്സണ് ജോണ്‍, ടി. ഷോണ്‍, ജിക്കു മഞ്ഞാടി, ആന്‍സണ്‍ എ. ജോര്‍ജ്, എസ്. ആയുഷ്, അരുണ്‍ കുമാര്‍, അജിത്ത് ശരണ്യ, അക്ഷയ് രാജ്,അലന് ജോര്‍ജ് മാത്യു, എസ്. നിരഞ്ജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.