x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​മ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും അം​ഗ​ങ്ങ​ള്‍​ക്കും നേ​രേ ഭീ​ഷ​ണി​യെ​ന്ന് ബി​ജെ​പി


Published: June 27, 2026 03:53 AM IST | Updated: June 27, 2026 03:53 AM IST

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ആ​തി​ര​യെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും അ​ട​ക്കം ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ആ​തി​ര​യ്ക്കു നേ​രെ വ​ധ​ഭീ​ഷ​ണി ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​കൊ​ണ്ട് നി​ര​ന്ത​രം അ​പ​മാ​നി​ക്കാ​ന്‍ പാ​സ്റ്റ​ര്‍ ബി​നു വാ​ഴ​മു​ട്ട​വും കൂ​ട്ടാ​ളി​ക​ളും ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് സൂ​ര​ജ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​മ​ല്ലൂ​രി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി ന​ട​ത്തി​യ സ​മ​ര​മാ​യി വ്യാ​ഖാ​നി​ക്ക​പ്പെ​ടാ​നു​ള്ള ബോ​ധ​പൂ​ര്‍​വ്വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up