സുമേഷ്
അടൂർ: സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയെന്ന് ആരോപിച്ച് കെഎസ്ആർടിസി.ബസിലെ കണ്ടക്ടറോട് തർക്കിക്കുന്നതിടെ ബസിലെ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴകുളം തെങ്ങുംതാര സുമേഷ്(44)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8.45-ന് പഴകുളം അമ്പാടി ജംഗ്ഷനിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന സുമേഷ് സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരം സൗജന്യയാത്ര സർക്കാർ നൽകിയെന്നും പുരുഷന്മാർക്ക് എന്ത് തന്നതെന്നും മറ്റും പറഞ്ഞ് ബസിലെ കണ്ടക്ടറോട് കയർത്തു സംസാരിച്ചു.
ഇതിനിടയിൽ കണ്ടക്ടറുടെ സമീപത്ത് നിന്ന പരാതിക്കാരിയെ സുമേഷ് മർദ്ദിക്കുയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.