Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unauthorized Spa

Malappuram

അ​ന​ധി​കൃ​ത സ്പാ ​പൊ​ലി​സ് പൂ​ട്ടി​ച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ: സ്പാ​ക​ളു​ടെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക ചൂ​ഷ​ണ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ പൊ​ലി​സ് ന​ട​പ​ടി. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്പാ ​പൊ​ലി​സ് പൂ​ട്ടി​ച്ചു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി​പി എം. ​ഗോ​പ​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ്പാ​ക​ളി​ല്‍ വ്യാ​പ​ക​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ള്‍ ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

ലൈ​സ​ന്‍​സി​ല്ലാ​തെ​യും വേ​ണ്ട​ത്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​മാ​ണ് പ​ല​യി​ട​ത്തും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.​ വ​രുംദി​വ​സ​ങ്ങ​ളി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.

Latest News

Corehub Up